Wednesday 20 June 2018

ഒരു പേരിലെന്തിരിക്കുന്നു എന്തുകൊണ്ട് ആപ്പിളിന് ആ പേരിട്ടു


ഒരു പേരിലെന്തിരിക്കുന്നു


ഒരു പേരിലെന്തിരിക്കുന്നു എന്ന് നമ്മളില്‍ ചിലര്‍ പറയാറുണ്ട്.. എന്നാല്‍ ചില പേരില്‍ ചിലതുണ്ട്...കമ്പനികളുടെ കാര്യത്തിലാണെങ്കില്‍ പെട്ടെന്ന് ആകര്‍ഷിക്കുന്ന വിശ്വാസയോഗ്യമായ പേരുകള്‍ വേണമെന്നായിരിക്കും ഉടമകള്‍ ആഗ്രഹിക്കുക. ഓരോ പേരുകള്‍ക്ക് പിന്നിലും ഒരു കഥയുണ്ടാകും. ലോകത്തെ മുന്‍നിര ടെക്ക് കമ്പനികള്‍ക്ക് ആ പേര് ലഭിച്ചതെങ്ങനെയെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാല്‍ ഇനി ചിന്തിച്ച് തലപുകയ്‌ക്കേണ്ട..ആ പേരുകള്‍ക്ക് പിന്നിലെ കഥയറിയാം..
ആപ്പിള്‍
എന്തുകൊണ്ട് ആപ്പിളിന് ആ പേരിട്ടു? ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ വാക്കുകളില്‍ ആ ചോദ്യത്തിന്റെ ഉത്തരം ഇങ്ങനെ - ' ആപ്പിള്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നു എന്നതാണ് ഒരു കാരണം.
കമ്പ്യൂട്ടര്‍ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് അലന്‍ ട്യുറിങ് ആണ്. ഇദ്ദേഹം ഒരു സ്വവര്‍ഗ്ഗ പ്രേമിയായിരുന്നു. ആപ്പിളില്‍ സയനഡ് പുരട്ടി നല്‍കിയാണ് അദ്ദേഹത്തെ വധിച്ചത്. ഒരൊറ്റ കടിയില്‍ അലന്‍ ഇഹലോകവാസം വെടിഞ്ഞു. ഓര്‍മയ്ക്കാണത്രെ ആപ്പില്‍ ലോഗോ ഇങ്ങനെയായത്.ആ ഞാന്‍ ജോലി ചെയ്തിരുന്ന അടാരി(Atari) എന്ന കമ്പനിയാണ് മറ്റൊരു കാരണം. ഇംഗ്ലീഷ് അക്ഷരമാലാക്രമം നോക്കുകയാണെങ്കില്‍ ഫോണ്‍ബുക്കില്‍ ആപ്പിള്‍ എന്ന പേര് അടാരിക്ക് മുമ്പില്‍ വരും'. 2007 വരെ ആപ്പിള്‍ കമ്പ്യൂട്ടര്‍ എന്നായിരുന്നു കമ്പനിയുടെ മുഴുവന്‍ പേര്. 2007ല്‍ കമ്പ്യൂട്ടര്‍ പേരില്‍ നിന്നും എടുത്തുകളഞ്ഞു
.
നോക്കിയ
ഒരുകാലത്ത് മൊബൈല്‍ഫോണ്‍ രംഗത്തെ അതികായര്‍ ആയിരുന്നു എന്നേ ഇനി നോക്കിയയെക്കുറിച്ച് പറയാന്‍ സാധിക്കൂ. ഇലക്ടോണിക് ബിസിനസ്സില്‍ ആയിരുന്നില്ല നോക്കിയയുടെ തുടക്കം. 1865ല്‍ ഫിന്‍ലാന്‍ഡില്‍ വുഡ് പള്‍പ്പ് മില്‍ ആയിട്ടായിരുന്നു കമ്പനി സ്ഥാപിച്ചത്. 1868ല്‍ ഈ മില്‍ നോക്കിയാന്‍വിത്ര നദിതീരത്തേക്ക് മാറ്റി. 1871ല്‍ കമ്പനിക്ക് നോക്കിയ എന്ന് പേരിടാന്‍ പ്രേരണയായത് ഈ നദിയാണ്. 1967ലാണ് നോക്കിയ കോര്‍പ്പറേഷന്‍ എന്ന പേര് കമ്പനി ഔദ്യോഗികമായി സ്വീകരിക്കുന്നത്. അന്ന് റബര്‍, കേബിള്‍, ഇലക്ട്രോണിക്, പവര്‍ ജനറേഷന്‍ എന്നീ അഞ്ച് മേഖലകളിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയില്‍
സാംസങ്
ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍. സാംസങ് എന്നതിന് കൊറിയന്‍ ഭാഷയില്‍ 3 നക്ഷത്രങ്ങള്‍ എന്നാണ് അര്‍ത്ഥം. ബിഗ്, ന്യൂമറസ്, പവര്‍ഫുള്‍ എന്നീ മൂന്ന് വിശിഷ്ടതകളെയാണ് ഈ മൂന്ന് നക്ഷത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇലക്ട്രോണിക് മേഖലയ്ക്ക് പുറമെ മത്സ്യം, പച്ചക്കറി, നൂഡില്‍സ്, പഴം വില്‍പ്പനയിലും കമ്പനി ആദ്യകാലത്ത് കൈവെച്ചിരുന്നു. 1938 മുതല്‍ 1993 വരെയുള്ള കാലഘട്ടങ്ങളില്‍ നിരവധി തവണ ലോഗോ പരിഷ്‌കരിച്ചെങ്കിലും എല്ലാ ലോഗോകളിലും 3 നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. 1993 മുതലാണ് ഇപ്പോള്‍ കാണുന്ന ലോഗോ ഉപയോഗിച്ചു തുടങ്ങിയത്.
എല്‍ജി
മറ്റു കമ്പനികളുടേത് പോലെ എല്‍ജിയും ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത് ഇതേ പേര് വെച്ചായിരുന്നില്ല. 1958ല്‍ ഗോള്‍ഡ്‌സ്റ്റാര്‍ എന്ന പേരിലാണ് കമ്പനി ആരംഭിച്ചത്. സഹോദര കമ്പനിയായ ലക്കി ഗോള്‍ഡ്‌സ്റ്റാറില്‍ ലയിച്ചപ്പോള്‍ കമ്പനിയുടെ പേര് ലക്കി ഗോള്‍ഡ്‌സ്റ്റാര്‍ എന്നാക്കി പുനര്‍നാമരകരണം ചെയ്തു. ഇതിന്റെ ചുരുക്കപേരാണ് എല്‍ജി. 1995ലാണ് ഗോള്‍ഡ്‌സ്റ്റാര്‍ ഔദ്യോഗിക പേര് എല്‍ജി ആയി സ്വീകരിച്ചത്. ഒപ്പം Lifes Good എന്ന ടാഗ്‌ലൈനും ഒപ്പംവെച്ചു.
സോണി
ഇലക്ട്രോണിക് നിര്‍മ്മാണ രംഗത്തെ അതികായര്‍. ടോക്കിയോ സുഷിന്‍ കോഗ്യോ കെ.കെ എന്നായിരുന്നു സോണിയുടെ ആദ്യ പേര്. ചുരുക്കി ടോട്ടുസുകോ എന്ന് വിളിക്കും. ലോകത്തെ മറ്റു രാജ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യമിട്ടപ്പോഴാണ് പേര് മാറ്റണമെന്ന അഗ്രഹം കമ്പനി ഉടമകളില്‍ മുളപൊട്ടുന്നത്. സോനസ് എന്ന ലാറ്റിന്‍ പദവും സോണി എന്ന ഇംഗ്ലീഷ് പദവും കൂട്ടിചേര്‍ത്താണ് സോണി എന്ന പേരിലേക്ക് കമ്പനി ഉടമകള്‍ എത്തിചേര്‍ന്നത്. 1950ലാണ് ഇന്ന് കാണുന്ന പേര് സ്വീകരിച്ചത്. എന്നാല്‍ പ്രൊഡക്ടുകളില്‍ കമ്പനി ലോഗോ ഉപയോഗിക്കാന്‍ തുടങ്ങിയത് 1955 മുതലാണ്.
ഗൂഗിള്‍
അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍നിന്നും പിറവിയെടുത്തതാണ് ഗൂഗിള്‍ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗള്‍(googol) എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. ഗണിത ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിനു പേരായി നല്‍കാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ച സെര്‍ജി ബ്രിന്നിന്റേയും ലാറി പേജിന്റേയും ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ഈ സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും എന്ന സന്ദേശമായിരുന്നു പേരുകൊണ്ട് അവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവര്‍ എഴുതിയത് അക്ഷരപ്പിശകോടെയായി. അങ്ങനെ ഗൂഗളിനു പകരം ഗൂഗിള്‍(google) ആയി മാറി.
ട്വിറ്റര്‍
ചിലയ്ക്കല്‍ എന്നാണ് ട്വിറ്റര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം. status, jitter, twitch എന്നീ മൂന്ന് പേരുകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റ് ഉടമകളുടെ പരിഗണനയില്‍ ആദ്യമുണ്ടായിരുന്നത്. ഡിക്ഷണറിയില്‍ പേരിനായുള്ള അന്വേഷണത്തിലാണ് ട്വിറ്റര്‍ എന്ന വാക്കില്‍ അവരുടെ കണ്ണുകള്‍ ഉടക്കിയത്. അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍ നിശ്ചയിച്ചു ഇത് തന്നെ പേര്.
മൈക്രോസോഫ്റ്റ്
മൈക്രോപ്രൊസസര്‍, സോഫ്റ്റ് വെയര്‍ എന്നീ വാക്കുകള്‍ സംയോജിപ്പിച്ചാണ് ബില്‍ ഗേറ്റ്‌സും പോള്‍ അലനും തങ്ങളുടെ കമ്പനിക്ക് മൈക്രോസോഫ്റ്റ് എന്ന പേര് നല്‍കിയത്. ഇന്റല്‍ കമ്പനിയുടെ 8080 മൈക്രോപ്രോസസര്‍ ഉപയോഗിച്ച് വിലയില്‍ വലുപ്പമില്ലാത്ത കമ്പ്യൂട്ടര്‍ ഉണ്ടാക്കുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം. അന്ന് 200 ഡോളറില്‍ താഴെയാണ് ഇന്റല്‍ മൈക്രോപ്രോസസറിന്റെ വില. തങ്ങളുടെ പുതിയ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കാനുള്ള ഉദ്ദ്യമത്തില്‍ നിന്നാണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിയുടെ തുടക്കം. മൈക്രോ-സോഫ്റ്റ് എന്നായിരുന്നു കമ്പനിയുടെ ആദ്യ പേര്. പിന്നീട് ഹൈഫണ്‍ എടുത്തുകളഞ്ഞു.
ഫെയ്‌സ്ബുക്ക്
യുഎസ്സില്‍ കോളേജിലെ നവാഗതര്‍ക്ക് നല്‍കുന്ന സ്റ്റുഡന്റ്‌സ് ഡയറക്ടറിയുടെ പേര് ആണ് ഫെയ്‌സ്ബുക്ക്. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റിന് നല്‍കിയത്. 2005ലാണ് ഫെയ്‌സ്ബുക്ക്.കോം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.

No comments:

Post a Comment