Tuesday 19 June 2018

മുൻപ്കണ്ണൂരിലെ ഏരുവേശ്ശി എന്ന ദേശം ഭരിച്ചിരുന്നത് മന്നനാർ


മന്നനാർ

മുൻപ്കണ്ണൂരിലെ ഏരുവേശ്ശി എന്ന ദേശം ഭരിച്ചിരുന്നത് മന്നനാർ എന്ന രാജവംശമായിരുന്നു ഒടുവിലത്തെ മന്നനാർ 1905 ൽ തീപ്പെട്ടു . മന്നനാര്മാര് തിയ്യ ജാതിയിൽ പെട്ടവർ ആയിരുന്നു ചിറക്കൽ കോവിലകം പട്ടോലയിൽ മാന്നാനർ മാരെ പറ്റി പറയുന്നുണ്ട് ഭാർഗവ രാമായണം എന്നൊരു ഗ്രൻഥം മുൻപ് ഇവരെപ്പറ്റി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു ഈ ഗ്രൻഥം ഇന്ന് നിലവിലില്ല എങ്കിലും അതിന്റെ ഉള്ളടക്കം മറ്റു പല പുസ്‌തകങ്ങളിൽ നിന്നും ലഭ്യമാണ് അത് പ്രകാരം മന്നനാര്മാർ വീതിഹോത്രന്മാർ ആയിരുന്നു . വിഷ്ണുപുരാണ പ്രകാരം ഈ വീതി ഹോത്രന്മാർ ഹേഹേയന്മാരിലെ അഞ്ചു ഗണങ്ങളിൽ ഒന്നാമത്തേത് ആണ് മറ്റു ഗണങ്ങൾ ശര്യാത, ഭോജ , അവന്തി, ശൗണ്ഡികേയ(മദ്യ ഹാരകന്മാർ , തിയ്യ സമുദായക്കാർ ശൗണ്ഡികന്മാർ ,ചവിണിയാന്മാർ എന്നും അറിയപ്പെട്ടിരുന്നു) എന്നിവർ ആണ് . ചേദി ആയിരുന്നു ഇവരുടെ തലസ്ഥാനം. ഹേഹേയന്മാ രുടെ ഉത്ഭവം യദുവിൽ നിന്നാണ് കർത്യവീരാർജ്ജുനൻ ആയിരുന്നു ഈ വംശത്തിലെ പ്രമുഖ രാജാവ് പരശുരാമാനുമായി ഉണ്ടായ യുദ്ധത്തിൽ കർത്യവീരാർജ്ജുനൻ വധിക്കപ്പെടുക ആയിരുന്നു പിന്നീട് ഹേഹേയന്മാരെ പരശുരാമൻ കൂട്ടക്കൊല ചെയ്തു അതിൽ നിന്നും രക്ഷപ്പെട്ട സോമൻ എന്ന രാജാവ് കൽചൂരി രാജവംശം സ്ഥാപിച്ചു ആദ്യം ത്രിപുരി ആയിരുന്നു തലസ്ഥാനം പിന്നീട് രത്നപുറിലോട്ടു മാറ്റി ഇന്നും ആ രാജപരമ്പര നിലനിൽക്കുന്നു ഇവരും മദ്യ ഹാരക ജാതിയിൽ പെട്ടവർ തന്നെ . വീതിഹോത്രന്മാരായ മാന്നാനർമാരുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തപ്പെട്ട ഹേഹേയന്മാർ തീയർ ആയി അറിയപ്പെട്ടു എന്ന് കരുതാം .

No comments:

Post a Comment