Tuesday 19 June 2018

കാഞ്ഞങ്ങാട്ടെ ഹോസ്ദുർഗ്






ഹോസ്ദുർഗ് ... 
ഇതാ ഇനിയും നശിച്ചിട്ടില്ലാത്ത ഒരു കോട്ട ....!!!
ചരിത്രാവശിഷ്ടങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ കൊടിയ അവഗണനയുടെ കാണണമെങ്കിൽ "പുതിയ കോട്ട" യെന്നർത്ഥം വരുന്ന കാഞ്ഞങ്ങാട്ടെ ഹോസ്ദുർഗ് കണ്ടാൽ മതിയാകും ... !
തെക്കൻ തുളുനാടിന്റെ ഭാഗങ്ങളായ കാസറഗോഡ് ജില്ലയിൽ ഇനിയും അവശിഷ്ടങ്ങളായെങ്കിലും നിലനിൽക്കുന്ന ഈ കോട്ട , ബേക്കൽ കോട്ടയുടെ നിർമ്മാതാക്കളായ ഇക്കേരി നായ്ക്കന്മാരുടെ മറ്റൊരു നിർമ്മിതിയാണ്
കിലോമീറ്ററിൽ കൂടുതൽ വിസ്താരമുള്ള ഈ കോട്ടയുടെ പൊട്ടിപൊളിഞ്ഞ മതിലും , ഉരുണ്ട കൊത്തളങ്ങളും നാമമാത്രമായി ബാക്കിയുണ്ട് . പഴയ കുമ്മായമിശ്രിതത്തിന് പകരം മണ്ണിൽ പടുത്ത കല്ലുകളാണ് ഈ കോട്ടയുടെ തകർച്ചയ്ക്ക് പ്രധാരണ കാരണമെന്നു തോന്നുന്നു ...
വിശാലമായ ഈ മതിലിന്റ അവശിഷ്ടങ്ങൾക്കിടയിലുള്ള പ്രദേശം ബീവറേജ് കോർപറേഷന്റെയും , സപ്ലൈകോയുടെതുമടക്കം പല വിധ സർക്കാർ ഓഫീസുകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നു ..
പല ഭാഗത്തും മതിലുകളും , കൊത്തളങ്ങളും ഇടിഞ്ഞു വീണു കൊണ്ടേയിരിക്കുകയാണ് ...
മതിലിന്റെ ഇടിയാത്ത ഭാഗത്താകെ ആൽമരങ്ങളടക്കം വൃക്ഷങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി ദിനംപ്രതി ഇളക്കം സംഭവിച്ചു കോണ്ടേയിരിക്കുന്നു ...
മുൻപേ തന്നെ ഈ കോട്ട സംരംക്ഷിച്ച് നിർത്തിയിരുന്നെങ്കിൽ , ഇത് കേരളത്തിന് ബേക്കൽ പോലെ മറ്റൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ടാവുമെന്നതിൽ ഒരു സംശയവും ഇല്ല ..
പല സ്വകാര്യ സ്ഥാപനങ്ങളും കൈയ്യേറിയ ഭാഗങ്ങൾ ജനങ്ങൾ തിരിച്ചു പിടിച്ച സാഹചര്യം പോലും ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞത് ..
ചില ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികളും മതിലുകൾ ബലപ്പെടുത്തുന്ന പ്രവൃത്തികളും നടക്കുന്നുണ്ടെങ്കിലും ,
ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റാത്ത , പഴയ ഓർമകൾ ഓളം വെട്ടുന്ന "പുതിയ കോട്ട" എന്ന ഈ ഹോസ്ദുർഗ് അതിവേഗം വെറും ഒരു മൺകൂനയായി മാറിക്കൊണ്ടിരിക്കുകയാണ് ...
ഇനിയും വൈകിയിട്ടില്ലെന്ന യാത്ഥാർത്ഥ്യം തിരിച്ചറിഞ്ഞ് , ഇവിടെ ദീർഘവീക്ഷണത്തോടു കൂടിയ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ വടക്കെ മലബാർ , പ്രത്യേകിച്ചും കാസറഗോഡ് ജില്ല ടൂറിസ്റ്റുകളുടെ ഒരു പറുദീസയായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല ..
ഇതിലുള്ള അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമാണ്

No comments:

Post a Comment