Wednesday 20 June 2018

മൈസൂര്‍ പാക്ക്



മൈസൂര്‍ പാക്ക് 
മൈസൂര്‍ പാക്ക് എന്ന ഇന്ത്യന്‍ പലഹാരത്തിന്‍റെ അറ്റത്ത് എങ്ങനെയാണ് പാക് എന്ന് വന്നത് നിങ്ങള്‍ക്കറിയാമോ? 1935 ലാണ് സംഭവം അന്നത്തെ മൈസൂര്‍ രാജാവ് കൃഷ്ണരാജ വൊഡയാര്‍ എന്നും തന്‍റെ ഉച്ചഭക്ഷണത്തില്‍ മധുരപലഹാരം വേണം എന്ന് നിര്‍ബന്ധമുള്ള വ്യക്തിയായിരുന്നു. അങ്ങനെ ഒരു ദിവസം ഇദ്ദേഹത്തിന്‍റെ പാചകക്കാരന്‍ കാകസുര മഡാപ്പ മധുരപലഹാരം ഉണ്ടാക്കുവാന്‍ മറന്നുപോയി. രാജാവ് ഭക്ഷണത്തിനായി എത്തുവാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ മഡാപ്പ ഒരു പലഹാരം തയ്യാറാക്കി. അതിലെ കൂട്ടുകള്‍ ഇവയായിരുന്നു, പഞ്ചസാര, നെയ്, ധാന്യപ്പോടി. ഇത് രാജാവിന് നന്നായി ഇഷ്ടപ്പെട്ടു. ഈ പുതിയ പലഹാരത്തിന്‍റെ പേര് രാജാവ് ചോദിച്ചു മാടപ്പയുടെ പേരമകന്റെ മകൻ നടരാജ് പറയുന്നത് ആ വാക്ക് നളപാക എന്ന എന്ന കന്നഡപദത്തിൽ നിന്നുൽഭവിക്കുന്നു. പഞ്ചസാരപ്പാവ് ഉണ്ടാക്കുന്ന ആൾ എന്നാണ് നളപാക എന്നതിനർഥം. പിന്നീട് പാക്ക ലോപിച്ചാണ് പാക് എന്ന് ആയത്. മൈസൂര്‍ അത് ഉണ്ടാക്കിയ സ്ഥലവും പാക്ക എന്നത് പഞ്ചസാരപ്പാവ് എന്നുമായിരുന്നു അര്‍ത്ഥം. പിന്നീട് ഇത് മൈസൂര്‍ പാക് ആയി. ശരിക്കും പാകിസ്ഥാനുമായി മൈസൂര്‍ പാകിന് ഒരു ബന്ധവുമില്ലെന്നതാണ് സത്യം
മാടപ്പയുടെ കൈപ്പുണ്യത്തിൽ സംപ്രീതനായ നാൽവാടി കൃഷ്ണരാജ വൊഡെയാർ പിന്നീട് അംബ വിലാസ് പാലസ് മൈതാനത്ത് പുതിയ കട തുറക്കാൻ അനുമതി നൽകുകയായിരുന്നു. അവിടെയാണ് 1957ൽ ആദ്യമായി നടരാജൻ ഇപ്പോൾ സയ്യാജി റാവു റോഡിൽ നടത്തുന്ന ഗുരു സ്വീറ്റ് മാർട്ട് ആരംഭിക്കുന്നത്. .
ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ
• അരിച്ച കടലമാവ് - ഒരു കപ്പ്
• പഞ്ചസാര : ഒന്നേകാൽ കപ്പ്
• നെയ് : മൂന്നു കപ്പ്
• വെള്ളം : ഒന്നര കപ്പ്
തയാറാക്കേണ്ട വിധം
പഞ്ചസാര ഒരു പാത്രത്തിൽ , തീയിൽ വച്ച് ചൂടാക്കി വെള്ളം ഒഴിച്ച് പാവാക്കുക. അതിലേയ്ക്ക് നെയ്യും കടലപ്പൊടിയും ചേർന്ന മിശ്രിതം പാകത്തിൽ ഒഴിക്കുക. പാത്രത്തിനടിയിൽ പറ്റിപ്പിടിക്കാതെയും , കരിഞ്ഞ് പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തികൊണ്ട് മുറിക്കുക. പത്ത് മിനിറ്റ് തണുക്കാൻ വച്ച് കഴിഞ്ഞ് മുറിച്ച് വിളമ്പാം

No comments:

Post a Comment