Tuesday 19 June 2018

ചെമ്പിൽ നീലകണ്ഠൻ അനന്തപദമനാഭൻ വലിയ അരയൻ കുങ്കുമാരൻ


ചെമ്പിൽ നീലകണ്ഠൻ അനന്തപദമനാഭൻ വലിയ അരയൻ കുങ്കുമാരൻ 

ചരിത്രം മറന്നു പോയ തിരുവിതാംകൂറിന്റെ ആദ്യ സ്വാതന്ത്ര്യ സമരസേനാനി
ചരിത്രം പലപ്പോഴും പലരെയും സൗകര്യപൂർവ്വം മറന്നിട്ടേ ഉള്ളു . പലരോടും അനീതിയെ കാണിച്ചിട്ടുള്ളു . അത്തരമൊരു ചരിത്രവ്യക്തിത്വം ആണ് ചെമ്പിൽ നീലകണ്ഠൻ അനന്തപദമനാഭൻ വലിയ അരയൻ കുങ്കുമാരൻ . തിരുവിതാംകൂറിന്റെ ആദ്യസ്വാതന്ത്രസമരസേനാനി .
1800 കളുടെ തുടക്കത്തിൽ മഹാരാജാവ് ബാലരാമവർമ്മ കുലശേഖര പെരുമാൾ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലം , രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ ഉള്ള ഉടമ്പടി പ്രകാരം തിരുവിതാംകൂറിനെ സംരക്ഷിക്കുന്നതിന് പകരമായി ഒരു വലിയ തുക കപ്പം എന്ന പേരിൽ കമ്പനിക് രാജാവ് നൽകണം . ആ ഇടക് തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണകാര്യനടത്തിപ്പ് ചുമതല ആയ ദളവ പട്ടം ബാലരാമവർമ്മ മഹാരാജാവ് വേലായുധൻ ചെമ്പകരാമൻ തമ്പിക് നൽകുകയും വേലുത്തമ്പി ദളവ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുകയും ചെയ്തു . പുതിയ ദളവ പട്ടത്തിൽ മെക്കാളെ പ്രഭു സന്തോഷവാനായിരുന്നില്ല .
ഇതിനു തിരിച്ച മറുപടി നൽകാൻ ആയി പ്രഭു കപ്പത്തിന്റെ നിരക്ക് കുത്തനെ ഉയർത്തി . അധികനികുതിഭാരം തിരുവിതാംകൂറിലെ ജനങ്ങൾക് താങ്ങാവുന്നതിലും അധികം ആയിരുന്നു . കടുത്ത സാമ്പത്തികബുദ്ധിമുട്ടിൽ നീങ്ങുന്ന ജനങ്ങളുടെ അവസ്ഥ വേലുത്തമ്പിദളവയെ രോഷാകുലനാക്കി . തിരുവിതാംകൂറിനു മുകളിൽ ഉള്ള ബ്രിടീഷ് ആധിപത്യം അവസാനിപ്പിച്ചില്ല എങ്കിൽ തന്റെ ജനതക്ക് രക്ഷയുണ്ടാകില്ല എന്നദ്ദേഹം മനസിലാക്കി
ബ്രിടീഷുകാർക്കെതിരെ യുദ്ധം ചെയാൻ അദ്ദേഹം തീരുമാനിച്ചു .
ഇതിനായി അദ്ദേഹം ചെമ്പിൽ നീലകണ്ഠൻ അനന്തപദമനാഭന്റെ ( വലിയ അരയൻ ) നേതൃത്വത്തിൽ പടക്ക് സന്നാഹങ്ങൾ ഒരുക്കി . ചെമ്പിൽ അരയന്മാർ തിരുവിതാംകൂറ്‍നാട്ടുരാജാക്കന്മാരുടെ കാലങ്ങളായിട്ടുള്ള സേനാനികൾ ആണ് . അരയസമുദായത്തില്പെട്ട ഇവർ തലമുറകളായി തിരുവിതാംകൂർ രാജവംശത്തെ സേവിച്ചുവരുന്നു . അതിൽ തന്നെ അനന്തപദമനാഭൻ വലിയ അരയൻ പേരുകേട്ട അഭ്യാസിയും മഹാരാജാവിന്റെ നാവികപടയുടെ തലവൻ ആയിരുന്നു . അദ്ദേഹത്തിന്റെ കർത്തവ്യനിര്വഹണത്തിൽ സന്തുഷ്ടനായ മഹാരാജാവ് പൊന്നിൻകാവിൻവാൾ , വീരശൃങ്കാല , ഹനുമാൻ ഓടി തുടങ്ങിയ തിരുവിതാംകൂർ പുരസ്കാരങ്ങൾ സമ്മാനിച്ചതായി ചരിത്രം പറയുന്നു
വേലുത്തമ്പി ദളവയുടെ ആഹ്വാനത്തിന് പ്രകാരം തന്റെ പടയുമായി മെക്കാളെ പ്രഭു താമസിച്ചിരുന്ന കൊച്ചി കോട്ട ( ഇന്നത്തെ ബോൾഗാട്ടി പാലസ് ) ആക്രമിക്കാൻ വലിയ അരയൻ തീരുമാനിച്ചു . 1808 ഡിസംബർ 29 നു തന്റെ പടയുമായി ഓടിവള്ളത്തിൽ വലിയ അരയൻ പുലർച്ചെ പാലസ് വളഞ്ഞു . അപ്രതീക്ഷിതമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നട്ടം തിരിഞ്ഞ മെക്കാളെ പ്രഭു കഷ്ട്ടിച്ചു രക്ഷപെട്ടു , പലായനം ചെയ്തു . എന്നാൽ പിന്നീട് തിരിച്ചടിച്ച ബ്രിടീഷ് പട വലിയ അരയനെ പിടികൂടി . ബ്രിടീഷ് ക്രൂരമർദ്ദനത്തിനിരയായ വലിയ അരയൻ വീരചരമം പൂകി , സ്വാതന്ത്രത്തിനു വേണ്ടി ജീവൻ സമർപ്പിച്ചു .
കൊച്ചി കോട്ട ആക്രമണം പിന്നീട് സ്വാതന്ത്ര സമരങ്ങൾക് വീര്യം പകരാൻ കാരണമായി എങ്കിലും , ആ സമരത്തിന്റെ നെടുനായകത്വം വഹിച്ച , ജീവൻ ബലി കഴിച്ച ചെമ്പിൽ അരയനെ സൗകര്യപൂർവം ചരിത്രം മറന്നു എന്നുള്ളത് വളരെ ദുഖകരമായ വസ്തുത ആണ് . റസിഡന്റ് ലഹളയിൽ ജീവൻ ത്യാഗം ചെയ്ത വലിയ അരയന്റെ പേരിൽ ഒരു സ്മാരകം പോലും കേരളക്കരയിൽ ഉയർന്നില്ല എന്ന് മാത്രം അല്ല അദ്ദേഹത്തിന്റെ പിൻതലമുറക്കാരെ അപമാനിക്കുന്ന നടപടികൾ ആണ് പിന്നീട് കാണാൻ കഴിഞ്ഞത് .
എരുമേലി റാന്നി മേഖലയിൽ വലിയ അരയന്റെ കുടുംബത്തിന് പതിച്ചു നൽകിയ ഇരുപതിനായിരം ഏക്കർ ഭൂമി 1928 ഇൽ സർ.സിപി. തിരിച്ചു പിടിക്കുകയും അത് സർക്കാരിൽ കണ്ടു കെട്ടുകയും ചെയ്തു . വലിയ അരയന്റെ തറവാട്ടു വീട് എങ്കിലും ചരിത്രസ്മാരകം ആയി നിലനിർത്തണം എന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും കേസിലും നൂലാമാലകളിലും പെട്ട് ചരിത്രസ്മാരകം ആകേണ്ടിയിരുന്ന തറവാട് അന്യാധീനപ്പെട്ടു പോയി .
തിരുവിതാംകൂറിന്റെ ആദ്യ സ്വാതന്ത്രസമരസേനാനി ആയിരുന്ന ചെമ്പിൽ വലിയ അരയന്റെ രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗത്തിനു 200 വർഷങ്ങൾക്കിപ്പുറവും , രാജ്യം സ്വാന്തന്ത്രം നേടിയതിന്റെ 71 വർഷങ്ങൾ ആകാൻ പോകുമ്പോഴും ഏറ്റവും കുറഞ്ഞത് വരും തലമുറകൾക്കെങ്കിലും പറഞ്ഞു കൊടുക്കാം ഇങ്ങനെയും ചില ആളുകൾ പൂര്ണചന്ദ്രൻ ഉദിച്ച ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ ശ്രദ്ധിക്കപ്പെടാതെ ചരിത്രത്തിന്റെ മറവിയിൽ കിടക്കുന്നുണ്ട് എന്ന്..
കടപ്പാട്

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment