Wednesday 20 June 2018

1987ൽ ഇന്ത്യയിൽ ആദ്യത്തെ എടിഎം സ്ഥാപിച്ചത്

1987ൽ ഇന്ത്യയിൽ ആദ്യത്തെ എടിഎം സ്ഥാപിച്ചത്



ശമ്പളമെടുക്കാൻ കഴിയാതെ ജനം എടിഎമ്മുകൾക്കു മുന്നിൽ വരിനിൽക്കുമ്പോൾ, കേരളത്തിലെ ആദ്യത്തെ എടിഎം ഓർമ്മയാകുന്നു. 1993 ഡിസംബർ എട്ടിന് എച്ച്എസ്ബിസി തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ എ‌ടിഎം ഉദ്ഘാടനം ചെയ്യുമ്പോൾ കനത്ത പ്രതിഷേധത്തിനാണ് തലസ്ഥാന നഗരി സാക്ഷിയായത്. ഇടതു സംഘടനകളു‌െട നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടിഎം വരുന്നതോടെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നായിരുന്നു പ്രചരണം. എടിഎം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പ്രതിഷേധക്കാർ കൂട്ടത്തോടെ എടിഎമ്മിനു മുന്നിലേക്കെത്തി. ‘വേണ്ട, വേണ്ട എടിഎം വേണ്ട’.. മുദ്രാവാക്യങ്ങളുയർന്നു. ബാങ്ക് അധികൃതർ എടിഎമ്മിന്റെ പ്രവർത്തനത്തെക്കുറിച്ചു വിവരിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ എടിഎമ്മിന് മുന്നിൽ നിലയുറപ്പിച്ചു. പതിയെ പ്രതിഷേധം ഇല്ലാതായി. മുദ്രാവാക്യം വിളിച്ചവർ തന്നെ പിന്നീടു പണമെടുക്കാൻ എടിഎമ്മിനു മുന്നിലെത്തി.
ആദ്യ എടിഎം കാണാൻ ദൂരെ സ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തി, അക്കൗണ്ടില്ലെങ്കിലും ബാങ്കിനു മുന്നിൽ ചുറ്റിക്കറങ്ങി. ആരു ചോദിച്ചാലും പണം തരുന്ന യന്ത്രം വന്നെന്ന പ്രചരണം വ്യാപകമായി നടന്നു. ഇതും ബാങ്കിനു മുന്നിൽ ആളെക്കൂട്ടി.
2016 ഡിസംബർ ഒന്നിനെ (ഇന്നലെ) പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്തൊട്ടാകെയുള്ള ശാഖകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമാണ് നടപടി. ഓൺലൈൻ ബാങ്കിങ് വർധിച്ചതോടെ ശാഖകളുടെ പ്രാധാന്യം നഷ്ടപ്പെട്ടതാണ് അടച്ചുപൂട്ടലിലേക്കു വഴിതുറന്നത്. ആദ്യം 36 ജീവനക്കാരാണു വെള്ളയമ്പലത്തെ ശാഖയിൽ ഉണ്ടായിരുന്നത്. പിന്നീട് പലരും അരക്കോടി മുതൽ ഒരു കോടിവരെ‌ നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞുപോയി. ശേഷിച്ച രണ്ടു ജീവനക്കാരെ കൊച്ചി ശാഖയിലേക്ക് മാറ്റി
കേരളത്തിൽ പൊതുമേഖലാബാങ്കുകളിൽ ആദ്യ എടിഎം തുട‌ങ്ങിയത് എസ്ബിടിയാണ്. 1994 അവസാനം. എസ്ബിടിയുടെ തിരുവനന്തപുരം സ്റ്റാച്യു ശാഖയിലാണ് ആദ്യ എടിഎം സ്ഥാപിച്ചത്. 1967ലാണ് ജോൺ ഷെപ്പേഡ് ബാരൻ എടിഎം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) കണ്ടുപിടിച്ചത്. മുംബൈയിൽ എച്ച്എസ്ബിസി ബാങ്കാണ് 1987ൽ ഇന്ത്യയിൽ ആദ്യത്തെ എടിഎം സ്ഥാപിച്ചത്.

No comments:

Post a Comment