Wednesday 20 June 2018

മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്.


ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്.

സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്. അമേരിക്കൻ ഐക്യനാടുകളിലെ പൗലോ ആൽടോയിൽ 2003 ഒക്ടോബറിലാണ് ആൻഡ്രോയ്ഡ് കോർപ്പറേഷൻആന്റി റൂബിൻ (ഡെഞ്ചറിന്റെ സഹസ്ഥാപകൻ) റിച്ച് മൈനർ (വൈൾഡ് ഫയർ കമ്യൂണിക്കേഷൻസിന്റെ സഹസ്ഥാപകൻ)[ നിക്ക് സിയേഴ്സ് (ടി- മൊബൈലിലെ വി.പി), ക്രിസ് വൈറ്റ് (വെബ്‌ ടി. വി. യുടെ ഡിസൈൻ ആന്റ് ഇന്റെർഫേസ് തലവൻ)] എന്നിവർ ചേർന്ന് നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005-ൽ ഏറ്റെടുത്തു. ആന്റി റൂബിൻ, ക്രിസ് വൈറ്റ്, റിച്ച് മൈനർ എന്നിവർ ഏറ്റെടുക്കലിന് ശേഷവും കമ്പനിയുടെ തലപ്പത്ത് തന്നെ വിരാജിച്ചു.[33] ഇക്കാലയളവിൽ ആൻഡ്രോയിഡിനെപ്പറ്റി അധികമാർക്കും അറിവില്ലായിരുന്നു. എന്നാൽ ഗൂഗിൾ ഈ പ്രവൃത്തിയിലൂടെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് പ്രവേശിക്കുകയാണെന്ന കാര്യം വ്യക്തമായി. ഗൂഗിളിൽ ആന്റി റൂബിനാൽ നയിക്കപ്പെട്ട സംഘം ലിനക്സ് കെർണൽ വ്യവസ്ഥയിലധിഷ്ഠിതമായി ഒരു മൊബൈൽ പശ്ചാത്തലം വികസിപ്പിച്ചു. ഗൂഗിൾ ഇത്മൊബൈൽ നിർമ്മാതാക്കൾക്കും സംവാഹകർക്കുമായി പങ്ക് വെച്ചു. മെച്ചപ്പെടുത്താവുന്നതും അവശ്യത്തിനുതകും വിധം ലാളിത്യമുള്ളതുമാണ് ഇതെന്നായിരുന്നുഗൂഗിളിന്റെ വാദം.
2007 നവംബർ 05ന് പ്രമുഖ ഹാർഡ്‌വെയർ - സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾ ചേർന്ന് ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസ് എന്ന പേരിൽ പുതിയ ഒരു കൂട്ട്‌കെട്ട് രൂപവത്കരിച്ചു.. മൊബൈൽ/ടാബ്ലെറ്റുകൾക്കായി ഓപ്പൺ സ്റ്റാൻഡേർഡുകൾ നിർമ്മിക്കുക എന്നതായിരുന്നു ഓപ്പൺഹാൻഡ്‌സെറ്റ് അലയൻസിന്റെ പ്രാഥമിക ലക്ഷ്യം. 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.
പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽഎഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ഡാൽവിക്ക്വിർച്വൽ മെഷീനും, ജാവ കോഡ് റൺ ചെയ്യുന്നതിനായി ജസ്റ്റ് ഇൻ ടൈം കമ്പൈലറും ഉപയോഗിക്കുന്നു[21]. ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ആപ്ലിക്കേഷനുകൾ പ്രധാനമായും കസ്റ്റമൈസ്ഡ് ജാവയിലാണ് എഴുതിയിരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ എന്നഗൂഗിളിന്റെ ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്നോ മറ്റു സൈറ്റുകളിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം. 2010-ന്റെ അവസാന പാദത്തിൽ കാനലിസ് നടത്തിയ സർവ്വേയിൽ ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ആൻഡ്രോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. 2011-ലെ കണക്കുകൾ പ്രകാരം ഒരു ദിവസം 700,000 ആൻഡ്രോയ്ഡ് അധിഷ്ഠിത ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കപ്പെടുന്നുണ്ട്
2008 സെപ്റ്റംബറിൽ ആൻഡ്രോയ്ഡ് 1.0 പുറത്തിറങ്ങുന്നതോടെയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെപതിപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. ഗൂഗിളും ഓപ്പൺഹാൻഡ്സെറ്റ് അലയൻസും സംയുക്തമായി നിർമ്മിക്കുന്ന മൊബൈൽ/ടാബ്‌ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡിന് അതിന്റെ യഥാർത്ഥ പതിപ്പിനെത്തുടർന്ന് ഒട്ടനവധി നവീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ പ്രധാനമായും പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർക്കുകയും സോഫ്‌റ്റ്‌വെയർ പിഴവുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ്. 2009 ഏപ്രിലിന് ശേഷം പുറത്തിറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പിന് ഒരു പലഹാരത്തിന്റെ പേരായിരിക്കും നൽകാറുള്ളത്. ഇത് ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാവും നൽകുന്നത്: ഇതിനു മുൻപുള്ള പതിപ്പുകൾക്ക് അസ്ട്രോ, ബെൻഡർ എന്നിങ്ങനെയാണ് അനൗദ്യോഗികമായി പേര് നൽകിയിരിക്കുന്നത്. എന്നാൽ പകർപ്പവകാശപ്രശ്നങ്ങൾ മുഖാന്തരം ഇത് പൊതുവേ ഉപയോഗിക്കാറില്ല. ആൻഡ്രോയ്ഡ് 1.0
ആൻഡ്രോയ്ഡ് 1.0 അടിസ്ഥാനപ്പെടുത്തിയ എച്ച്. ടി. സി ഡ്രീം ജിവൺ
2008 സെപ്റ്റംബർ 23ന് ആൻഡ്രോയ്ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ പതിപ്പ്, 1.0 പുറത്തിറങ്ങി. എച്ച്ടിസിയുടെഡ്രീം ജി‌.വൺ ( HTC Dream G1) ആണ് ആദ്യത്തെ ആൻഡ്രോയ്ഡ് സന്നിവേശിപ്പിച്ച ഉപകരണം. ഇതിൽ ആൻഡ്രോയ്ഡ് മാർക്കറ്റ്,വെബ്‌ ബ്രൗസർ, ക്യാമറ പിന്തുണ ജിമെയിൽ, ഗൂഗിൾ കോണ്ടാക്ട്സ്, ഗൂഗിൾ കലണ്ടർ, ഗൂഗിൾ മാപ്പ്സ് എന്നിവയുടെ ക്രോഡീകരണവും ഗൂഗിൾ ടാക്ക്, ഗൂഗിൾ സേർച്ച്, യൂട്യൂബ്, മീഡിയ പ്ലയർ,എം.എം.എസ്, എസ്.എം. എസ്, വൈഫൈ,ബ്ലൂടൂത്ത് പിന്തുണ എന്നിവയുണ്ടായിരുന്നു. ഇത് 320×480 എച്ച്.വി.ജി.എ സ്ക്രീൻ പിന്തുണച്ചിരുന്നു.
ആൻഡ്രോയ്ഡ് 1.1
ടി മൊബൈൽ ജി വണ്ണിനായി (T-Mobile G1) 2009 ഫെബ്രുവരി 09ന് ആൻഡ്രോയ്ഡ് 1.1 പുറത്തിറക്കി ഈ അധികരിച്ച പതിപ്പ് കൂടുതൽ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തുകയും 1.0ൽ കണ്ട പിഴവുകൾ പരിഹരിക്കുകയും ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് മെച്ചപ്പെടുത്തുകയും ചെയ്തു.
1.5 കപ്കേക്ക് (Cupcake)
ലിനക്സ് കെർണൽ 2.6.27 നെ അടിസ്ഥാനമാക്കി 2009 ഏപ്രിൽ 30ന് ആൻഡ്രോയ്ഡ് 1.5 കപ്കേക്ക് പുറത്തിറങ്ങി. യൂട്യൂബിലേക്കും പിക്കാസയിലേക്കും നേരിട്ട് ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള ഉപാധി, ചലനാത്മകമായ സ്ക്രീൻ, വിഡ്ജറ്റുകളുടെ പിന്തുണ, മറ്റ് വിർച്വൽ കീബോഡുകളുടേയും ടെക്സ്റ്റ് പ്രഡിക്ഷൻ നിഘണ്ടു ഉപഭോഗം, 3ജിപി - എംപെഗ്4 പിന്തുണ എന്നിവയായിരുന്നു ഇതിൽ വന്ന പ്രധാന കൂട്ടിച്ചേർക്കലുകൾ
1.6 ഡോനട്ട് (Donut)
ലിനക്സ് കെർണൽ 2.6.29നെ അടിസ്ഥാനപ്പെടുത്തി, ആൻഡ്രോയ്ഡ് 1.6 SDK 1.6 ഡോനട്ട് 2009 സെപ്റ്റംബർ 15നു പുറത്തിറക്കി. വെബ്, കോണ്ടാക്ട്സ്, ഹിസ്റ്ററി എന്നിവയിൽ ടെക്സ്റ്റ് - ശബ്ദാന്വേഷണം, ബഹുഭാഷാ സ്പീച്ച് സിന്തസിസ് എഞ്ചിൻ, ആൻഡ്രോയ്ഡ് മാർക്കറ്റിലെ ഉത്പന്നങ്ങളിൽ മെച്ചപ്പെട്ട തിരച്ചിലും ഉത്പന്നങ്ങളുടെ പ്രിവ്യൂ കാണാനുമുള്ള അവസരം, ഗ്യാലറി ക്യാമറ, ക്യാംകോഡർ എന്നിവയുടെ മെച്ചപ്പെട്ട ക്രോഡീകരണത്തിലൂടെ മികച്ച ഉപയോഗക്ഷമത, ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് ഇല്ലാതാക്കാനുള്ള അവസരം, ഡബ്ലൂവിജിഎ സ്ക്രീൻ റസല്യൂഷൻ പിന്തുണ, എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ
2.0/2.1 എക്ലയർ (Eclair)
ലിനക്സ് കേർണൽ 2.6.29നെ അടിസ്ഥാനമാക്കി 2009 ഒക്ടോബർ 26ന് ആൻഡ്രോയ്ഡ് 2.0 SDK, ഡിസംബർ 3ന് ആൻഡ്രോയ്ഡ് 2.0.1 SDK,[57] 2010 ജനുവരി 12ന് 2.1 SDK എന്നിവ പുറത്തിറങ്ങി ബ്ലൂടൂത്ത് 2.1 പിന്തുണ, കോണ്ടാക്ടിൽ നിന്നും നേരിട്ട് കാൾ/ഈമെയിൽ/മെസേജ്, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ക്രോഡീകരിക്കാനുള്ള അവസരം, ക്യാമറാ നവീകരണം, വിർച്വൽ കീബോഡ് നവീകരണം, മെച്ചപ്പെട്ട കോണ്ട്രാസ്റ്റ് അനുപാതം എന്നിവയായിരുന്നു ഇവയിൽ വന്ന മാറ്റങ്ങൾ
2.2.x ഫ്രോയോ (Froyo)
ലിനക്സ് കെർണൽ 2.6.32നെ അടിസ്ഥാനപ്പെടുത്തി 2010 മെയ് 20ന് ആൻഡ്രോയ്ഡ് 2.2 ഫ്രോയോ SDKയും, 2011 ജനുവരി 18ന് ആൻഡ്രോയ്ഡ് 2.2.1 , ജനുവരി 22 ന് ആൻഡ്രോയ്ഡ് 2.2.2 , നവംബർ 21ന് Android 2.2.3 SDKയും പുറത്തിറങ്ങി. വേഗത, മെമ്മറി, കാര്യക്ഷമത എന്നിവയിലെ വർദ്ധന, ജെഐടി കമ്പൈലേഷൻ,]ക്രോം വി8 ജാവാസ്ക്രിപ്റ്റ് ബ്രൗസർ, ആൻഡ്രോയ്ഡ് ക്ലൗഡ് ഡിവൈസ് മെസ്സേജിങ്ങ് സേവനം, യുഎസ്ബി ടെതറിങ്ങ്, വൈഫൈ ഹോട്ട്സ്പോട്ട്, അഡോബി ഫ്ലാഷ്പിന്തുണ, ബാഹ്യ മെമ്മറിയിലേക്ക് ആപ്ലിക്കേഷനുകൾ സന്നിവേശിപ്പിക്കാനുള്ള സൗകര്യം, ന്യൂമറിക് ആൽഫാന്യൂമറിക് രഹസ്യവാക്കുകളുടെ പിന്തുണ, മൊബൈൽ വഴിയുള്ള ഡേറ്റ ഉപഭോഗം നിർത്തിവയ്ക്കാനുള്ള അവസരം, മൈക്രോസോഫ്റ്റ് എക്സ്ച്ചേഞ്ച് പിന്തുണ എന്നിവയായിരുന്നു ഇതിലെ നവീകരണങ്ങൾ.
2.3.x ജിഞ്ചർബ്രഡ് (Gingerbread)
ലിനക്സ് കെർണൽ 2.6.35 നെ അടിസ്ഥാനപ്പെടുത്തി 2010 ഡിസംബർ 6ന് ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രഡ് SDK പുറത്തിറങ്ങി. ആൻഡ്രോയ്ഡ് 2.3.3(9 February 2011),]2.3.4 2.3.5(25 July 2011), 2.3.6, 2.3.7 എന്നീ പതിപ്പുകൾ ജിഞ്ചർബ്രഡിന്റെ അനുബന്ധമായി പുറത്തിറങ്ങി. ഇതിലെ നവീകരണങ്ങൾ വേഗതയും ലാളിത്യവും നിറഞ്ഞ പുതിയ ഉപയോക്തൃ ഇന്റർഫേസ്, WXGA മുതൽ മുകളിലോട്ടുള്ള വലിയ സ്ക്രീനുകൾക്കും പിന്തുണ, മെച്ചപ്പെടുത്തിയ വിർച്വൽ കീബോഡ്, മെച്ചപ്പെടുത്തിയ കോപ്പി/പേസ്റ്റ് സംവിധാനം, ഗാർബേജ് കളക്ഷൻ,ഗൈറോസ്കോപ്പ് ബാരോമീറ്റർ മുതലായ പുതിയ സെൻസറുകൾക്കുള്ള പിന്തുണ, പുതിയ ഡൗൺലോഡ് മാനേജർ, നേറ്റീവ് കോഡ് ഡെവലപ്പ്മെന്റിന് പിന്തുണ, ഫ്രണ്ട് ക്യാമറയ്ക്ക് പിന്തുണ, പുതിയ ആഡിയോ ഇഫക്ടുകൾ, നിയർ ഫീൾഡ് കമ്യൂണിക്കേഷൻ പിന്തുണ എന്നിവയാണ്.
3.x ഹണികോമ്പ് (Honeycomb)
2011 ഫെബ്രുവരി 22ന് ടാബ്‌ലറ്റുകൾക്ക് മാത്രമായി ലിനക്സ് കെർണൽ 2.6.36നെ അധിഷ്ഠിതമാക്കി ആൻഡ്രോയ്ഡ് 3.0 ഹണീകോമ്പ് പുറത്തിറക്കി ഇതുൾപ്പെട്ട ആദ്യത്തെ ഉപാധി, മോട്ടോറോള ക്സൂം ടാബ്‌ലറ്റ് 2011 ഫെബ്രുവരി 24ന് വിപണിയിലെത്തി. 2011 ജൂലൈ 15ന് 3.2, സെപ്റ്റംബർ 20ന് 3.2.1, ആഗസ്റ്റ് 30ന് 3.2.2 എന്നിവ പുറത്തിറങ്ങി. ഇതിലെ മാറ്റങ്ങൾ ഹോളോഗ്രഫിക് യൂസർ ഇന്റെർഫേസോടു കൂടിയ ടാബ്‌ലറ്റ് പിന്തുണ, സിസ്റ്റം ബാർ, ആക്ഷൻ ബാർ, മൾട്ടിപ്പിൾ ടാസ്കിങ്ങ് പിന്തുണ, നവീകരിച്ച കീബോഡ്, ബഹുദളങ്ങളോട് കൂടിയ ബ്രൗസർ, ക്യാമറ സംവിധാനങ്ങളിലേക്ക് പെട്ടെന്നുള്ള ആക്സസ്, നവീകരിച്ച ഗ്യാലറി ദൃശ്യം, ഹാർഡ്‌വെയർ ആക്സിലറേഷൻ, ഗൂഗിൾ ടോക്കിൽ വീഡിയോ ചാറ്റ് പിന്തുണ, മൾട്ടി കോർ പ്രോസസർ പിന്തുണ, ഉപയോക്തൃവിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ്.
4.0.x ഐസ്ക്രീം സാൻഡ്‌വിച്ച് (Ice Cream Sandwich)
2011 ഒക്ടോബർ 19ന് ഗ്യാലക്സി നെക്സസിലൂടെ ആൻഡ്രോയ്ഡ് 4.0 ഐസ്ക്രീം സാൻഡ്‌വിച്ച് പുറത്തിറങ്ങി. ഇതിലെ പ്രത്യേകതകൾ വിഡ്ജറ്റുകളെ പുതിയ ടാബിൽ ഉൾപ്പെടുത്തി, നവീകരിക്കാവുന്ന ലോഞ്ചർ സംവിധാനം, ഡ്രാഗ് ആൻഡ് ഡ്രോപ്പ് മുഖാന്തരം പെട്ടെന്ന് നിർമ്മിക്കാനാവുന്ന ഫയലുകൾ, കലണ്ടറിൽ പിഞ്ച് ടു സൂം വ്യവസ്ഥ, ഓഫ്‌ലൈൻ തിരച്ചിൽ സംവിധാനം, ജീമെയിൽ സംഭാഷണങ്ങൾക്കിടയിൽ സ്വിച്ച് ചെയ്യാനുള്ള സംവിധാനം, സ്ക്രീൻഷോട്ട് ക്യാപ്ചർ സംവിധാനം, മുഖം തിരിച്ചറിഞ്ഞ് പൂട്ട് മാറ്റാനുള്ള സംവിധാനം. 16 ടാബുകൾ വരെ തുറക്കാവുന്ന പുതിയ ബ്രൗസർ, ഡാറ്റാ ഉപഭോഗത്തെ നിയന്ത്രിക്കാനുള്ള സംവിധാനം, മെച്ചപ്പെടുത്തിയ ക്യാമറ, ചിത്ര എഡിറ്റർ, ആൻഡ്രോയ്ഡ് ബീം - പുതിയ നിയർ ഫീൾഡ് കമ്യൂണിക്കേഷൻ സംവിധാനം, വൈഫൈ ഡയറക്ട്, 1080 പിക്സൽ വീഡിയോ റെക്കോഡിങ്ങ്
4.1.x ജെല്ലീ ബീൻ (Jelly Bean)
2012 ജൂൺ 17നു ആൻഡ്രോയ്ഡ് 4.1 ജെല്ലീ ബീൻ പുറത്തിറങ്ങി. ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ വെച്ചാണ് ഈ പതിപ്പിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്ടിൽ ഇതവതരിപ്പിച്ചത് ജൂലൈ 9- നും. ജെല്ലിബീൻ ഒ.എസിൽ പ്രവർത്തിക്കുന്ന ആദ്യ ടാബ്‌ലെറ്റായ നെക്സസ്സ് 7 പുറത്തിറക്കിയത് 2012 ജൂലൈ 13 നുമാണ്. ജെല്ലിബീൻ എത്തിയത് വളരെ ചെറിയ മാറ്റങ്ങളിലൂടെ കൂടുതൽ നവ്യമായ യൂസർ എക്സ്പീരിയൻസുമായാണ്. ഐ ഒ.എസിന്റെയും വിൻഡോസ് ഫോൺ 7-ന്റെയും സ്മൂത്ത്നസ്സ് നൽകാൻ ആൻഡ്രോയിഡ് പ്രാപ്തമായത് ഈ പതിപ്പിലാണ്. സിരിയ്ക്ക് പകരം ഗൂഗിൾ നൌ എന്നൊരു വിഷ്വൽ & വോയ്സ് അസിസ്റ്റന്റിന്റെ നിർമ്മാണവും വിസ്ത്രതമായ നോട്ടിഫിക്കേഷൻ രീതിയുമെല്ലാം ജെല്ലിബീനിന്റെ മുഖമുദ്രയിൽപെടുന്നു. രണ്ട് വശങ്ങളിലേക്കുള്ള എഴുത്തിനൊപ്പം മലയാളമടക്കം കൂടുതൽ ഇന്ത്യൻ ഭാഷകളിലുള്ള പിന്തുണ ഇതിന്റെ പ്രത്യേകതയാണ്.
4.2.x ജെല്ലീ ബീൻ ( Jelly Bean)
2012 നവംബർ 13-നാണു ആൻഡ്രോയ്ഡ് 4.2 ജെല്ലീ ബീൻ ഗൂഗ്‌ൾ പുറത്തിറക്കിയത്. ഫോട്ടോസ്ഫിയർ എന്നറിയപ്പെടുന്ന പനോരമ ഫോട്ടോസ്, ലോക്ക് സ്ക്രീൻ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ ഈ പതിപ്പിന്റെ പ്രത്യേകതകളാണു്. മലയാളത്തിനുള്ള പിന്തുണ വർദ്ധിച്ചതും ഈ പതിപ്പിന്റെ പ്രത്യേകതകളിലൊന്നാണു്.
4.3.x ജെല്ലീ ബീൻ ( Jelly Bean)
2013 ജൂലൈ 24-നാണു ആൻഡ്രോയ്ഡ് 4.3 ജെല്ലീ ബീൻ ഗൂഗ്‌ൾ സാൻസ്ഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ബ്രേക്ക്ഫാസ്റ്റ് വിത്ത് സുന്ദർ പിച്ചായ് എന്ന ചടങ്ങിൽ പുറത്തിറക്കിയത്. ബ്ലൂടൂത്ത് ലോ എനർജി സപ്പോർട്ട്, ഓപ്പൺ ജി.എൽ. ഇ.എസ്. 3.0 പിന്തുണ തുടങ്ങിയവ ഈ പതിപ്പിന്റെ സവിശേഷതകളാണു്.
4.4.x കിറ്റ് കാറ്റ് (Kit Kat)
2013 സെപ്റ്റംബർ 3-നു ആൻഡ്രോയ്ഡിന്റെ അടുത്ത പതിപ്പ് 4.4. ആയിരിക്കുമെന്നു അതിന്റെ കോഡ് നേം കിറ്റ് കാറ്റ് എന്നായിരിക്കുമെന്നും ആൻഡ്രോയ്ഡ് തലവനായ സുന്ദർ പിച്ചായ് ഒരു ഗൂഗ്‌ൾ പ്ലസ് പോസ്റ്റിലൂടെ അറിയിച്ചു. 2013 ഒക്ടോബർ 31-നു ഗൂഗ്‌ൾ ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റും, നെക്സസ് 5 എന്ന ഫോണും വിപണിയിലെത്തിച്ചു. 512MB റാമുള്ള ഫോണുകളിൽപ്പോലും പ്രവർത്തിക്കും എന്നതാണു കിറ്റ് കാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
5.0.x ലോലിപോപ് (Lollipop)
പ്രഖ്യാപനം സോഫ്റ്റ്വയർ ഡേവലപേർമാരുടെ വാർഷിക സമ്മേളനം ആയ Google I/O യിൽ വെച്ചു 2014 ജൂൺ 25നു നടന്നു.നവംബർ 12 2014 മുതൽ ഹാന്റ്സേറ്റുകളിൽ ലഭ്യമായി തുടങ്ങി.
6.0.x മാർഷ്മെലോ (Marshmallow)
ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആറാമത്തെ പതിപ്പാണ് ആൻഡ്രോയ്ഡ് മാർഷ്മെലോ. “ആൻഡ്രോയ്ഡ് എം” (Android M) എന്ന പേരിൽ മെയ് 2015 -ൽ ഗൂഗിൾ ഐ/ഓ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട മാർഷ്മെലോ ഒക്ടോബർ 2015 -ൽ ആണ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ഫേസ്ബുക്ക് പൊങ്കാലയില്‍ മലയാളികളെ വെല്ലാന്‍ ആര്‍ക്കും കഴിയുന്നില്ല, ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍, ആന്‍ഡ്രോയ്ഡ് കപ്പ് കേക്ക്, ആന്‍ഡ്രോയ്ഡ് മാഷ്‌മെല്ലോ, ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ ബ്രെഡ്, ആന്‍ഡ്രോയ്ഡ് കിറ്റ് കാറ്റ്. ഗൂഗിളിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ള ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ ചിലതാണ് ഇത്. കമ്പനി പുതിയ വെര്‍ഷന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. പുതിയ വെര്‍ഷന്റെ പേര് തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടിക ആന്‍ഡ്രോയ്ഡിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരിന്റെ ആദ്യാക്ഷരം എന്‍ ആകണം എന്നൊരു നിബന്ധനയുണ്ട്. ആ പട്ടികയില്‍ നമ്മുടെ നെയ്യപ്പവും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ നട്ട്‌മെഗ്, നട്ട്‌സ് ആന്റ് നാച്ചോസ്, നെക്റ്ററിന്‍, നാംബീന്‍ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്. അടുത്ത വെര്‍ഷന്‍ ആന്‍ഡ്രോയ്ഡ് നെയ്യപ്പം ആകാന്‍ താല്‍പര്യമുണ്ടോ. എങ്കില്‍ സന്ദര്‍ശിക്കു. വോട്ട് രേഖപ്പെടുത്തു.
https://goo.gl/ZomRMp

No comments:

Post a Comment