Wednesday 20 June 2018

ഇന്ത്യയിലെ ആദ്യത്തെവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരൺബേദി

ഇന്ത്യയിലെ ആദ്യത്തെവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ  കിരൺബേദി


ഇന്ത്യയിലെ ആദ്യത്തെവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ്‌‍ കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ്ചാമ്പ്യനായിരുന്നു അവർ. മാഗ്സസെ അവാർഡ് ജേതാവാണ്‌. പഞ്ചാബിലെ അമൃത്‌സറിൽ ആണ് കിരൺ ബേദിയുടെ ജനനം. പ്രകാശ് പെശാവരിയയുടെയും പ്രേം പെശാവരിയയുടെയും നാലു പെണ്മക്കളിൽ രണ്ടാമതെതയിരുന്നു അവർ. 1968ൽ അമൃത്‌സറിലെ ഗവൺമെന്റ് വനിതാ കോളേജിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കി. ചണ്ഡീഗഡിലെ, പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1970ൽ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 196-1978 ടെന്നിസില്‍ വലുതും ചെറുതും ദേശിയതലത്തിലും സംസ്ഥാനതലത്തിലും വിജയം കൈവരിച്ചു ഇരുപ്പതിരണ്ടാം വയസ്സിൽ 1971ൽ ഏഷ്യൻ വനിത ടെന്നീസ് ചാമ്പ്യനായിരുന്നു. ദേശീയതലത്തിലെ ജൂനിയർ കിരീടവും നേടി. 1970ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ അദ്ധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി.ഏഷ്യൻ ചാമ്പ്യനായതിന്റെ 1972ൽ ഭാരതത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിതാ എന്ന സ്ഥാനം കരസ്ഥമാക്കി പഠനത്തിലും കളിയിലും ഒരുപോലെ മികവ് കാട്ടി മുന്നേറിയ കിരൺ പൊലീസ് സേനയിലും അത് ആവർത്തിച്ചു. ആർക്കും പിടികൊടുക്കാത്ത അഴിമതി കറ പുരളാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയായി മാറി. ഡല്‍ഹി ,ഗോവ,ചന്ദിഗര്‍ മിസോറാം എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചു 1979ല്‍ അസിസ്റ്റ്‌ന്റ്റ് ഓഫീസറായി ആദ്യം നിയമനം ഈ കാലയളവില്‍ പ്രസിഡന്റിന്റ്റെ സ്വര്‍ണമെഡലിനു അര്ഹയായി, ഡൽഹിയിലെ ട്രാഫിക്കിന്റെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നപ്പോൾ റോഡിലെ സുരക്ഷയ്ക്ക് ഉറപ്പാക്കാൻ മുഖം നോക്കാതെ നടപടി എടുത്തു. രാജ്യത്ത് ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ വില ജനമറിഞ്ഞത് അന്നാണ്. ഡൽഹി ഏഷ്യാഡിന്റെ കാലത്താണ് ഗതാഗത ചുമതല കിരൺ ബേദിയെ ഏൽപ്പിക്കുന്നത്. ആർക്കും പരാതിയുണ്ടാകാതെ ഉത്തരവാദിത്തം നിർവ്വഹിച്ച് മാതൃകയായി. . 1987ൽ കിരൺബേദിയുടെ നേതൃത്വത്തിൽ നവജ്യോതി ഇന്ത്യാ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടന നിലവിൽ വന്നു. മയക്കുമരുന്നിന് അടിമയായവരുടെ പുനരധിവാസവും സാക്ഷരതാ പ്രവർത്തനങ്ങളും സ്ത്രീ ശാക്തീകരണവും മുഖ്യ അജണ്ടയാക്കി. 1988ൽ ഡൽഹി സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. ശേഷം 1993ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. തിഹാർ ജയിലിന്റെ ഇൻസ്‌പെക്റ്റർ ജനറലായിരുന്ന കാലത്ത് (1993-1995) നിരവധി പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തി.യോഗ, വിപസ്സന തുടങ്ങിയവയാണ്. ജനപക്ഷ പൊലീസ് അഥവാ കമ്മ്യൂണിറ്റ് പൊലീസ് എന്ന ആശയം അവതരിപ്പിച്ചതും കിരൺ ബേദിയാണ്. കുറ്റവാളികളെ പിടിക്കൽ അല്ല കുറ്റവാസന കുറയ്ക്കലാണ് പൊലീസിന്റെ ജോലിയെന്ന ആശയം മുന്നോട്ട് വച്ചു. പൊലീസ് ബീറ്റ് സിസ്റ്റവും നൈറ്റ് പെട്രോളിങ്ങുമെല്ലാം അവതരിപ്പിച്ചത് കരിൺ ബേദിയാണ്. സമൂഹത്തിന്റെ സഹകരണത്തിലൂന്നി ക്രമസമാധാപാലനമെന്ന കിരൺ ബേദിയുടെ ആശയം ഇന്നും പ്രസക്തമായി നിൽക്കുന്നു.ക്രമസമാധാനപാലനത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോഴും വേറിട്ട വഴിയിലൂടെ നീങ്ങി. കോൺസ്റ്റബിൾമാർക്കൊപ്പം നൈറ്റ് പെട്രോളിങ്ങിനിറങ്ങി. സ്ത്രീകളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി. 2003ല്‍ ഇന്ത്യയില്‍ നിന്നും ഐകരാഷ്ട്ര സംഘടന സെക്രട്ടറിയുടെ ആദ്യവനിതപോലീസ് ഉപദേഷ്ടാവായി, 2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത ഗവൺമെൻറ് അവരെ ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ്‌ ഡെവലപ്പ്മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കികൊടുത്തുസ്വയം വിരമിക്കൽ നേടിപൂർണ്ണ സമയ സാമൂഹിക പ്രവർത്തകയായി. അണ്ണാ ഹസാരെയുമായി സഹകരിച്ച് അഴിമതിക്ക് എതിരെ പോരാട്ടത്തിനിറങ്ങി. അരവിന്ദ് കെജ്രിവാളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ആപ്പ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി കെജ്രിവാൾ എത്തിയപ്പോൾ കിരൺ ബേദിയും അണ്ണാ ഹസാരയും അകലം പാലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നു. 2015ല്‍ ബിജെപിയില്‍ ചേര്‍ന്നു,ഡൽഹിയിൽ കമ്മീഷണറാകാൻ കഴിയാതെ ഐപിഎസ് ഉദ്യോഗം രാജിവച്ച കിരൺ ബേദി മുഖ്യമന്ത്രിയായി സ്ഥാനാര്ത്ഥിയായി മത്സരിച്ചു പാരജയപ്പെട്ടു,2016 മെയ്‌22ന കിരൺ ബേദിയെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്‍റ് ഗവർണറായി രാഷ്ട്രപതി നിയമിച്ചു 

No comments:

Post a Comment