Wednesday 20 June 2018

കുട്ടിത്തേവാങ്ക്(സ്ലെണ്ടർ ലോറിസ്)



കുട്ടിത്തേവാങ്ക്(സ്ലെണ്ടർ ലോറിസ്)
===============================

കന്നടയിൽ കടുപാപ്പ എന്നും തമിഴിൽ കുട്ടിത്തേവാങ്ക് എന്നും ഈ പാവത്താന്മാർ അറിയപ്പെടുന്നു. തമിഴിലെ പേരുതന്നെ മലയാളികളും കടമെടുത്തു സിംഹളഭാഷയിൽ ഇവയുടെ പേര് മറ്റൊന്നാണ്. ഉലഹപുലുവ.ഈ ജീവിക്ക് ഇന്ത്യൻ സിംഹളഭാഷയിലെ ലോക്കൽ പേരുകൾ എങ്ങനെവന്നു എന്നു സംശയിക്കേണ്ട,. ലോറിസ് എന്ന ജീവികൾ ലോകത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമേയുള്ളൂ. ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും മഴക്കാടുകൾ, ഇലപൊഴിയും വനങ്ങൾ, മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകൾ, മുളങ്കാടുകൾ എന്നിവിടങ്ങളാണ് ഇവയുടെ താവളങ്ങൾ. ഏതുനേരവും മരമുകളിൽ കഴിയാനാണിഷ്ടം. ഇതിനൊരു കാരണമുണ്ട്. ഉയരങ്ങളിലാകുമ്പോൾ ശത്രുക്കളുടെ ശല്യം കുറയും. ഒപ്പം ഇഷ്ടഭക്ഷണമായ പ്രാണികളെ ഇഷ്ടം പോലെ കിട്ടുകയും ചെയ്യും.
രാത്രിയില്‍ ഭഷണം കഴിച്ചു പകലുറങ്ങിക്കഴിയുന്ന ലോറിസുകളെ വാനരവംശത്തിലാണ് ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോറിസിഡേ എന്നാണ് കുടുംബപ്പേര്. ഈ കുടുംബത്തിൽ രണ്ടേരണ്ടിനം ജീവികളേ ലോകത്തിലുള്ളൂ-റെഡ്സ്ലെണ്ടർ ലോറിസും ഗ്രേ സ്ലെണ്ടർ ലോറിസും
വാനരവംശത്തിലാണെങ്കിലും സാധാരണ കുരങ്ങുകളേക്കാൾ വലിപ്പം വളരെ കുറവാണ്. നീളം വെറും 25 സെന്റീമീറ്റർ, ഭാരം ഏതാണ്ട് . 275 ഗ്രാം. നീണ്ടുമെലിഞ്ഞ കൈകളാണിവയ്ക്ക്, വാനരനെങ്കിലും വാലില്ല. മുഖത്തുനിന്നും മുന്നോട്ടുന്തിനിൽക്കുന്ന വലിയ കണ്ണുകളാണ് ഏറ്റവും പ്രധാന പ്രത്യേകത. പൊതുവേ പതുക്കെയാണ് സഞ്ചാരമെങ്കിലും അക്രമഭീഷണിയുണ്ടാകുമ്പോൾ വേഗത്തിൽ മരംകയറി രക്ഷപ്പെടും. പ്രാണികൾ, ഇലകൾ, പൂക്കൾ തുടങ്ങിയവയാണ് ഭക്ഷണം. ശരാശരി ആയുസ് 12 മുതൽ 15 വർഷം
കൂട്ടമായി കഴിയാനിഷ്ടപ്പെടുന്ന ലോറിസുകൾ ഇന്ന് വംശനാശഭീഷണിയിലാണ്. ഇവയ്ക്ക് ഔഷധമൂല്യമുണ്ടെന്ന ധാരണയിൽ മനുഷ്യൻ വേട്ടയാടുന്നതാണു കാരണംകേരളത്തില്‍ പെരിയാര്‍ വന്യമൃഗ സങ്കേതത്തിലും സൈലന്റ് വാലിയിലുമാണ് ഇവയുടെ സാന്നിദ്ധ്യമുള്ളത്. മറ്റിടങ്ങളില്‍ അപൂര്‍വ്വമായാണ് കുട്ടിത്തേവാങ്കുകളെ കാണുന്നത്

No comments:

Post a Comment