Wednesday 20 June 2018

ജുങ്കോ താബേന്‍ (എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത&എല്ലാ വന്‍കരകളിലേയും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിത)

ജുങ്കോ താബേന്‍ (എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത&എല്ലാ വന്‍കരകളിലേയും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിത)




ജുങ്കോ താബേന്‍ 1939 സെപ്റ്റംബര്‍ 22ന് ഫുക്കൊഷിമായിലെ മിഹാരുവില്‍ ഏഴു മക്കളില്‍ അഞ്ചാമത്തെ കുട്ടിയായാണ്ജനിച്ചത്. പത്താമത്തെ വയസ്സിലാണ് ജുങ്കോ ആദ്യത്തെ പര്‍വതാരോഹണം നടത്തിയത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപികയുടെ സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് ജുങ്കോ കീഴടക്കിയത്. 1958 മുതല് 1962 വരെ ഷോവ 
 വിമന്‍സ് സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ്‍ ബിരുദപഠന കാലത്ത് അവിടെയുള്ള പര്‍വതാരോഹക ക്ലബ്ബില്‍ ജുങ്കോ അംഗമായിരുന്നു. ജപ്പാനില്‍ പര്‍വ്വതരോഹണത്തിനിടയില്‍ പരിചയപെട്ട പര്‍വ്വതരോഹകന്‍ മസനോബുമായി 1965 ല്‍ വിവാഹിതയായി.ഇവര്‍ക്ക് രണ്ടു മക്കള്‍ നോറിക്കോയും ഷിന്യയും .1969 ല്‍ അവര്‍ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്ഥാപിച്ചു. ആല്‍പ്സ് പര്‍വ്വതനിരകളിലെ, ഫ്യൂജി ഉള്‍പ്പടെയുള്ള രണ്ടു പര്‍വ്വതങ്ങള്‍ ജുങ്കോ വൈകാതെ കീഴടക്കി. 1970 മേയ് 19 ന് അന്നപൂര്‍ണ്ണ പര്‍വ്വതം കീഴടക്കി..ഇതോടെയാണ് ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പര്‍വ്വതാരോഹകയായി മാറി താബേയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുക്കുന്നത്. സംഘത്തില്‍ ഭൂരിഭാഗവും വനിതകളായിരുന്നു.ധ്യാപകരും, കംപ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സും ഒക്കെ അടങ്ങിയതായിരുന്നു പര്യവേഷണ സംഘം. താബേയ് ഉള്‍പ്പടെ രണ്ടു പേര്‍ അമ്മമാരുമായിരുന്നു
1975 മേയ് നാലാം തീയതിയാണ് താബേയും സംഘവും എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളില്‍ ആദ്യത്തെ ക്യാമ്പ് സ്ഥാപിച്ച സംഘത്തിന് പെട്ടെന്നുണ്ടായ കനത്ത ഹിമപാതം വന്‍ തിരിച്ചടിയാണ് നല്‍കിയത്. ടെന്റുകള്‍ തകരുകയും ഹിമപാതത്തെതുടര്‍ന്ന് താബേ ബോധരഹിതയാകുകയും ചെയ്തു. എന്നാല്‍ താബേയുടെ നിശ്ചദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ ഇതിനൊന്നും ആയില്ല. 1975 മെയ് പതിനാറാം തീയതി കൊടുമുടി കീഴടക്കിയ താബേ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയെന്ന ചരിത്രത്തിലേക്ക് കയറി.1992ല്‍ എല്ലാ വന്‍കരകളിലേയും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിത എന്ന അപൂര്‍വ്വ നേട്ടവും ജുങ്കോ നേടിയെടുത്തു.2016 ജൂലൈയിലായിരുന്നു താബേയുടെ അവസാന ദൗത്യം. അന്നു 2011-ലെ സുനാമി ബാധിച്ച ഹൈസ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം മൗണ്ട് ഫുജിയാണ് അവസാനമായി കീഴടക്കിയത്. 56 രാജ്യങ്ങളിലായി ഏതാണ്ടെല്ലാ പര്‍വതങ്ങളും കീഴടക്കിയ പര്‍വതാരോഹകയാണ് ജാങ്കോ താബേ. ജപ്പാനിലെ ഹിമാലയന്‍ അഡ്വഞ്ചേഴ്‌സ് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണുമായിരുന്നിട്ടുണ്ട് താബേ. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്ന അവര്‍ 2016 ഒക്ടോബര്‍ 20ന് വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയിലായിരുന്നു അന്ത്യം

No comments:

Post a Comment