Wednesday 20 June 2018

ഏപ്രില്‍ ഫൂള്‍സ് ഡേ (വിഡ്ഢിദിനം)







ഏപ്രില്‍ ഫൂള്‍സ് ഡേ   (വിഡ്ഢിദിനം)


ഏപ്രില്‍ 1 – നമുക്കേവര്‍ക്കും സുപരിചിതമായ വിഡ്ഢിദിനം. ആചാരങ്ങളും രീതികളും മാറുംപോഴും അടിസ്ഥാനപരമായി എല്ലാ രാജ്യക്കാരും ഒരുപോലെ ആഘോഷിക്കുന്ന ദിവസം. പറ്റിക്കലുകളും ചെറിയ കള്ളത്തരങ്ങളും തമാശകളുമായി ഉച്ച വരെ പോകുന്ന ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം പറ്റിക്കുന്നവരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍. വിഡ്ഢിദിനത്തെ കുറിച്ച് ഇത്രയും കാര്യങ്ങള്‍ നമുക്കറിയാം. ഇതിനപ്പുറം വിഡ്ഢിദിനത്തെപ്പറ്റി നമ്മളാരും ചിന്തിക്കാറില്ല. എന്നാല്‍ ഈ ദിവസത്തിന്റെ ഉദ്ഭവത്തെപ്പറ്റിയും വിഡ്ഢിദിനത്തില്‍ സംഭവിക്കാറുള്ള തമാശകളെപ്പറ്റിയും നമുക്കറിയാത്ത രസകരമായ ഒട്ടേറെ കഥകളും വസ്തുതകളും ഉണ്ട്1582ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നുവത്രേ. ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചതുമുതര്‍ പുതുവര്‍ഷം എന്ന ആശയം ജനുവരി ഒന്നിനായി മാറി. ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത്‌ ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നുവത്രേ. . ഇതോടെ പുതുവര്‍ഷം മാര്‍ച്ച് അവസാനത്തില്‍ നിന്നും ജനുവരിയുടെ തുടക്കത്തിലേക്കായി. ടെക്‌നോളജിക്കല്‍ ഡെവലപ്‌മെന്റ് ഒന്നും ഇല്ലാതിരുന്ന അന്നത്തെ കാലത്ത് രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വളരെ പതുക്കെയാണ് സംഭവിച്ചിരുന്നത്. പുതുവര്‍ഷ തീയതി മാറിയെങ്കിലും പല സ്ഥലങ്ങളിലും ഈ വിവരം എത്താന്‍ വര്‍ഷങ്ങളെടുത്തു. അറിഞ്ഞവര്‍ പോലും അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടി. ഇവരെല്ലാം ഏപ്രില്‍ ഒന്നിനു തന്നെ പുതുവര്‍ഷം ആഘോഷിച്ചു പോന്നു. ജനുവരി ഒന്ന് വര്‍ഷാദ്യമായി കണ്ട മറ്റ് ജനങ്ങള്‍ ഇവരെ വിഡ്ഢികളെന്ന് വിളിക്കാനും അവരെ കളിയാക്കാനും പറ്റിക്കാനുമൊക്കെ തുടങ്ങി. പോകെപ്പോകെ ഇവര്‍ ഏപ്രില്‍ മീനുകള്‍ എന്നറിയപ്പെട്ടു. മീനിനെ വലയിലാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായതിനാലാവാം ഇങ്ങനെ ഒരു പ്രയോഗം വന്നത്. ഒപ്പം ഒരു പേപ്പര്‍ മീനിനെ ആരുടെയെങ്കിലും പിറകില്‍ കൊളുത്തിയിടുന്ന തമാശയുടെ രീതിയും നിലവില്‍ വന്നു. ഇന്നും ഫ്രാന്‍സില്‍ വിഡ്ഢിദിനത്തില്‍ പറ്റിക്കപ്പെടുന്നവരെ ഏപ്രില്‍ മീനുകള്‍ എന്നാണ് വിളിക്കുന്നത്.

18ാം നൂറ്റാണ്ട് ആയപ്പോഴേക്കും വിഡ്ഢിദിനാഘോഷം ബ്രിട്ടനും സ്‌കോട്‌ലന്റും അമേരിക്കയും ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഓരോ രാജ്യവും അവരുടേതായ രീതിക്കു ഈ ദിവസം ആഘോഷിക്കാന്‍ തുടങ്ങി. സ്‌കോട്‌ലന്റില്‍ ഏപ്രില്‍ ഫൂള്‍സ് ഡേ അറിയപ്പെട്ടത് ടെയ്‌ലി ഡേ എന്നാണ്. പറ്റിക്കപ്പെടുന്നവര്‍ അറിയപ്പെട്ടത് ഏപ്രില്‍ ഗൗക്ക് എന്നും. ഗൗക്ക് എന്നാല്‍ അവരുടെ ഭാഷയില്‍ കുയില്‍ എന്നര്‍ത്ഥം. ഇംഗ്ലണ്ടില്‍ വിഡ്ഢികള്‍ അറിയപ്പെട്ടത് ‘ഗോബുകള്‍’ എന്നും പറ്റിക്കലിന് ഇരയായവര്‍ അറിയപ്പെട്ടത് ‘നൂഡില്‍’ എന്നുമാണ്. ഉച്ച വരെ മാത്രം വിഡ്ഢിദിനാഘോഷം നീണ്ടുനില്‍ക്കുന്ന അനേകം രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്. അവിടെ ഉച്ചയ്ക്ക് ശേഷം പറ്റിക്കുന്നത് ദുര്‍ഭാഗ്യമായിട്ടാണ് കണ്ടിരുന്നത്.

പല രാജ്യങ്ങള്‍ക്കും വസന്തകാലത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ ഉണ്ടാകാറുണ്ട്, നമ്മുടെ ഓണം പോലെ. യാദൃശ്ചികമായി വിഡ്ഢിദിനത്തിനും അത്തരം ആഘോഷങ്ങളുമായി ചില സാമ്യങ്ങളുണ്ട്. സാധാരണയായി ചെയ്യുന്നതില്‍ നിന്നും വ്യതസ്തവും വിപരീതവുമായ കാര്യങ്ങളാവും ഇത്തരം ആഘോഷങ്ങളില്‍ ചെയ്യുക – വിഡ്ഢിദിനത്തില്‍ കള്ളം പറയുകയും പറ്റിക്കുകയും ഒക്കെ ചെയ്യുന്നതു പോലെ. സമൂഹത്തിലെ സ്ഥാനമാനവ്യത്യാസങ്ങളൊക്കെ വെളിച്ചത്തു കൊണ്ടുവരുന്ന ആഘോഷങ്ങളാണിവയെങ്കിലും ഉള്ളു തുറന്ന് ചിരിക്കാനുള്ള അവസരങ്ങള്‍ കൂടിയാണ് വിഡ്ഢിദിനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍. പഴയ കാലത്തെ ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ നിന്നാവാം വിഡ്ഢിദിനം ഉടലെടുത്തത് എന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. റോമിലെ ഹിലാരിയ അല്ലെങ്കില്‍ റോമന്‍ ചിരി ദിനം എന്നറിയപ്പെടുന്ന ആഘോഷവും ഇന്ത്യയിലെ ഹോളിയും മാര്‍ച്ച് അവസാനവാരവും ഏപ്രില്‍ ആദ്യവാരവും തന്നെ വരുന്ന ആഘോഷങ്ങളാണ്.

വിഡ്ഢിദിനത്തിന്റെ മുഖ്യ ആകര്‍ഷണം മറ്റുള്ളവരെ പറ്റിക്കലും തമാശയുണ്ടാക്കലുമാണ്. കൊച്ചുകുട്ടികള്‍ പറ്റിക്കുന്ന ചെറിയ സൂത്രപ്പണികള്‍ മുതല്‍ പത്രങ്ങളില്‍ സ്ഥാനം പിടിക്കുന്ന വലിയ കബളിപ്പിക്കലുകള്‍ വരെ അവയിലുള്‍പ്പെടുന്നു. 1962ല്‍ സ്വീഡനില്‍ നടന്ന സംഭവമാണ് – അന്ന് കളര്‍ ടി വി ഇല്ല. ആകെ ലഭ്യമായത് ബ്ലാക് ആന്‍ഡ് വൈറ്റ് ചാനലായ എസ് വി ടി (സ്വെര്‍ജീസ് ടെലിവിഷന്‍). ഏപ്രില്‍ ഒന്നിന് ജെല്‍ സ്‌റ്റെന്‍സണ്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ടി വി സെറ്റ് കളര്‍ ആക്കാനുള്ള വിദ്യ കണ്ടുപിടിച്ചുവെന്ന് അനൗണ്‍സ് ചെയ്തു. ആ വിദ്യ അനുകരിക്കാന്‍ ശ്രമിച്ച ജനങ്ങളെല്ലാം ഒന്നടങ്കം വിഡ്ഢികളായി. അതു പോലെ 1996ല്‍ വേള്‍ഡ് വൈഡ് വെബുമായി ബന്ധിപ്പിച്ച എല്ലാ കംപ്യൂട്ടറും ഇന്റര്‍നെറ്റ് വൃത്തിയാക്കല്‍ ദിനത്തോടനുബന്ധിച്ച് 24 മണിക്കൂര്‍ ഓഫ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അതും ജനം വിശ്വസിസിച്ചു.

വിഡ്ഢിദിനത്തില്‍ പറ്റിപ്പിനിരയാകുന്നവര്‍ വിഡ്ഢികള്‍ തന്നെയെന്ന് കരുതാം. പറ്റിയ അബദ്ധമോര്‍ത്ത് മനസ്സു തുറന്നു ചിരിക്കാം. പക്ഷെ എല്ലായെപ്പോഴും അതങ്ങനെ ആകണമെന്നില്ല. ചിലപ്പോഴൊക്കെ തമാശകള്‍ പലവിധ ബുദ്ധിമുട്ടുകളും ജനങ്ങള്‍ക്കു ഉണ്ടാക്കാറുണ്ട്.അതുകൊണ്ട് ചിരിക്കാനും സന്തോഷിക്കാനുമുള്ള ഈ അവസരത്തില്‍ മറ്റുള്ളവര്‍ക്കൊരു ദുഃഖമോ പ്രയാസമോ ഉണ്ടാകാത്ത വിധം ഈ വരുന്ന ഏപ്രില്‍ ഫൂള്‍സ് ഡേ ആഘോഷിക്കുക

No comments:

Post a Comment