Tuesday 19 June 2018

പ്രാചീന-മധ്യകാലവിദ്യാഭ്യാസം





പ്രാചീന-മധ്യകാലവിദ്യാഭ്യാസം
ആദ്യം ബ്രാഹ്മണരായിരുന്നു അദ്ധ്യാപകർ. ആശ്രമങ്ങളായിരുന്നു വിദ്യാലയങ്ങൾ. ലൗകിക-അധ്യാത്മിക വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. അതുപോലെ ബൗദ്ധ-ജൈനമതപ്രചാരണത്തോടെ അവരുടേതായ മഠങ്ങളും ഉണ്ടായി. മഹായാനബുദ്ധമതം, സംസ്കൃതത്തെ ആവരുടെ ഭാഷയായി സ്വീകരിച്ചു. അതുവരെ പാലിയായിരുന്നു ബുദ്ധമതത്തിന്റെ വിജ്ഞാനഭാഷ. ജൈനരും സംസ്കൃതം ഉപയോഗിച്ചു. അങ്ങനെ സംസ്കൃതം, ഒരു നിലക്ക് ഭാരതീയ സംസ്കാരത്തിന്റെ വാഹനമായി തീർന്നു. ഇന്ത്യയിൽ സർവകലാശാലകൾ ഉപരിവിദ്യാഭ്യാസത്തിനായി സ്ഥാപിക്കപ്പെട്ടത് കൃസ്തുവിന് മുമ്പുതന്നെയാണ്.
വടക്കുപടിഞ്ഞാറുള്ള ഗാന്ധാരത്തിൽ ബി.സി ആറാം ശതകത്തിലെ, തക്ഷശില സർവകലാശാല പ്രശസ്തമായിരുന്നു. മിക്ക രാജാക്കന്മാരും അവിടെ ചെന്ന് സൈനിക ശാസ്ത്രം പഠിച്ചിരുന്നു. പിന്നീട് വിജ്ഞാനകേന്ദ്രം കാശ്മീരിലെ ശ്രീനഗറായി മാറി. പണ്ഡിതന്മാർ അവിടെ കേന്ദ്രീകരിച്ചു. ശ്രാവസ്തി, കാശി, പാടലീപുത്രം, നളന്ദ, വിക്രമശില, സോമപുരി (പഹാർപുർ), തംലുക്ക് എന്നിവ പ്രാചീന വിദ്യാകേന്ദ്രങ്ങളാണ്.ഇതിൽ ഏറ്റവും മുന്നിട്ട് നിന്നിരുന്ന കേന്ദ്രമായിരുന്നു നളന്ദ. ഇതിന് ചരിത്രത്തിൽ പ്രത്യേക സ്ഥാനം നൽകിയിരിക്കുന്നു. 5-13 നൂറ്റാണ്ടുകളിലാണ് നളന്ദ അഭിവൃദ്ധി പ്രാപിച്ചത്. ഒരേസമയം ഏകദേശം പതിനായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഇവിടുത്തെ അന്തേവാസികളായി കഴിഞ്ഞിരുന്നു. ചൈന, ശ്രീലങ്ക, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള അനേകം പ്രഗത്ഭരും വിദ്യാർത്ഥികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മാർവയിൽ ഉജ്ജയിനിയും, സൗരാഷ്ട്രത്തിൽ വല്ലഭിയും പാലിത്താനയും, ആന്ധ്രയിൽ അമരാവതിയും നാഗാർജ്ജുനയും, തമിഴ്നാട്ടിൽ മധുരയും കാഞ്ചീപുരവും പ്രസിദ്ധ വിജ്ഞാനകേന്ദ്രങ്ങളായിരുന്നു. പല്ലവകാലത്ത് (4-9 നൂറ്റാണ്ട്) കാഞ്ചിയായിരുന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർവകലാശാല കേന്ദ്രം.
ഈ കേന്ദ്രങ്ങളിൽ പഠിച്ചവരാണ് കടലും, മലയും കടന്ന് പരദേശങ്ങളിൽ ഭാരതത്തിന്റെ ഉന്നദാശയങ്ങൾ എത്തിച്ചത്. ഇന്തോനേഷ്യ, ബർമ്മ, സയാം, ഇന്തൊചൈന, കൊറിയ, ജപ്പാൻ, തിബത്ത്, നേപ്പാൾ എന്നിവിടങ്ങളിലെ നാഗരികതകളെ പടുത്തുയർത്താൻ ഇന്ത്യയിൽ നിന്നും ലഭിച്ച ആശയങ്ങൾ സഹായിച്ചു. ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് മതം, നിയമം, സാഹിത്യം, ദർശനം എന്നിങ്ങനെ എല്ലാറ്റിനെ പറ്റിയും അനേകം ഗ്രന്ഥങ്ങൾ പുറത്തു വന്നു. നാടകങ്ങൾ, നീതിസാരകഥകൾ, സാങ്കേതിക വിഷയങ്ങൾ എന്നിവയെ കുറിച്ചും സംസ്കൃത ഗ്രന്ഥങ്ങൾ ഉണ്ടായി.
ഭാരതീയ വിജ്ഞാത്തിന്റെ നാഴികക്കല്ലുകളായി ചൂണ്ടിക്കാട്ടാൻ കഴിയുന്ന ചില ഗ്രന്ഥങ്ങളാണ് വേദങ്ങൾ, പുരാണങ്ങൾ, ആയുർവേദം, യോഗ, കൗടില്ലന്റെ അർത്ഥശാസ്ത്രം എന്നിവ. ഇവയിലൊക്കെയും പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റിയുള്ള തെളിവുകൾ കാണാം. ഭാരതത്തിലെ പുരാതന വിദ്യാഭ്യാസ രീതിയുടെ ചരിത്രം അത്യന്തം ബൃഹത്തും രസകരവുമാണ്. ആർഷകാലഘട്ടത്തിൽ ഋഷിമാരും പണ്ഡിതന്മാരും വായ്മൊഴിയായാണ്. അറിവ് സ്വയത്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ അത്‌ലിഖിതരൂപത്തിലായി. പനയോലകളും, മരത്തോലുകളും എഴുത്തോലകളായി ഉപയോഗിച്ചു. ഇതോടു കൂടി ലിഖിതരേഖകൾ എമ്പാടും വ്യാപിച്ചു. ക്ഷേത്രങ്ങളും സാമുദായിക കേന്ദ്രങ്ങളും വിദ്യാഭ്യാസശാലകളായി പരിണമിച്ചു.
ഭാരതത്തിലെ ആദ്യത്തെ സാമ്പ്രതായിക വിദ്യാഭ്യാസം നിശ്ചയമായും ഗുരുകല രീതി തന്നെയാണ്. അത്യന്തം പുരാതനമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണിത്. ഗുരുകുല വിദ്യാഭ്യാസത്തിൽ ശിഷ്യൻ ഗുരുവിനൊപ്പം വസിച്ച് വിദ്യ അഭ്യസിക്കുന്നു. അവർ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒരു ഭാഗമായി മാറുന്നു. ഗുരു അച്ഛനും രക്ഷകർത്താവും മാതൃകാപുരുഷനുമായി മാറുന്നു. പരമ്പരാഗതമായി മുമ്പ് ഭാരതത്തിൽ ഗുരുകുലസമ്പ്രദായമാണ് ആചരിച്ചു പോന്നിരുന്നത്. രാജവംശത്തിൽ പിറന്നവർക്കുപോലും തങ്ങളുടെ വിദ്യാഭ്യാസ കാലയളവിൽ സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഗുരുവിനൊപ്പം ആശ്രമത്തിൽ വസിച്ച് തന്നെ വിദ്യ അഭ്യസിക്കേണ്ടതായി വന്നു. വേദപഠനം, ആയുധവിദ്യ, സംഗീതം, കല, സ്വയം പ്രതിരോധം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളുടെ കഠിന പരിശീലനങ്ങൾ ഗുരുകുല വിദ്യാഭ്യാസത്തിൽ നൽകിപ്പോന്നിരുന്നു.
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

No comments:

Post a Comment