Wednesday 20 June 2018

ജിഎസ്ടി നിയമപ്രകാരമുള്ള ഇ–വേ ബില്ലിന്റെ ഉപയോഗ രീതി ??




അറിയാത്തവർ അറിയട്ടെ....
ജിഎസ്ടി നിയമപ്രകാരമുള്ള ഇ–വേ ബില്ലിന്റെ ഉപയോഗ രീതി ??
ഇ–വേ ബിൽ ചട്ടങ്ങൾ (ചട്ടം 138, 138എ) 2018 ഫെബ്രുവരി ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച വിജ്ഞാപനം 74/2017 സെൻട്രൽ ടാക്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ചട്ടപ്രകാരം 50000 രൂപയിൽ കൂടുതലുള്ള സപ്ലൈ നടത്തുമ്പോൾ ചരക്ക് നീക്കത്തിനു മുൻപ് ജിഎസ്ടി പോർട്ടലിലെ ഫോം ജിഎസ്ടി ഇഡബ്ല്യു–01 പാർട്ട്–എ ഇലക്ട്രോണിക്കായി പൂരിപ്പിച്ചിരിക്കണം. (സപ്ലൈ അഥവാ വിൽപനയുടെ ഭാഗമായല്ല ചരക്ക് നീക്കമെങ്കിലും ഇ–വേ ബിൽ വേണം. ജിഎസ്ടി റജിസ്ട്രേഷനില്ലാത്തവരിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും ഇ–വേ ബിൽ ആവശ്യമാണ്.)
സ്വന്തം വാഹനത്തിലോ, വാടകയ്ക്കെടുത്ത വാഹനത്തിലോ റെയിൽവേ, വിമാനം, കപ്പൽ / യാനം വഴി സാധനം കൊണ്ടുവരുന്നയാൾക്കും ഫോം ജിഎസ്ടി ഇ–ഡബ്ല്യു–01 പാർട്ട് ബി പൂരിപ്പിച്ച് ഇ–വേ ബിൽ എടുക്കാൻ കഴിയും.
സാധനങ്ങൾ ട്രാൻസ്പോർട്ടറെ ഏൽപിക്കുന്ന കേസുകളിൽ വിൽപന നടത്തിയയാൾ പാർട്ട് എയിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർട്ട് ബി പൂരിപ്പിച്ച് ട്രാൻസ്പോർട്ടർക്ക് ഇ–വേ ബിൽ എടുക്കാൻ കഴിയും.
10 കിലോമീറ്ററിൽ താഴെ ദൂരത്തേക്ക് സാധനം കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ ആവശ്യമില്ല. ഒരു വാഹനത്തിൽ ഒന്നിലധികം ആളുകളുടെ സാധനമുണ്ടെങ്കിൽ കൺസോളിഡേറ്റഡ് ഇ–വേ ബിൽ തയാറാക്കാനും സംവിധാനമുണ്ട്.
100 കിലോമീറ്റർ വരെ ദൂരം സാധനങ്ങൾ കൊണ്ടുപോകുമ്പോൾ ഇ–വേ ബില്ലിന്റെ കാലാവധി ഒരു ദിവസമാണ്. കൂടുതലുള്ള ഓരോ 100 കിലോമീറ്ററിന് ഒരു അധിക ദിവസത്തെ കാലാവധിയുണ്ട്. (24 മണിക്കൂർ വീതം). വിജ്ഞാപനത്തിൽ പറയുന്ന 154 ഉൽപന്നങ്ങൾക്ക് ഇ–വേ ബിൽ ആവശ്യമില്ല. സമയപരിധിക്കുള്ളിൽ ചരക്ക് നീക്കം സാധ്യമാകാതെ വന്നാൽ വീണ്ടും ഇ–വേ ബിൽ തയാറാക്കണം.
ഇ–വേ ബില്ലിലെ വിവരങ്ങൾ പോർട്ടലിലൂടെ സാധനം റജിസ്ട്രേഷൻ ഉള്ള വാങ്ങിയയാൾക്ക് / സ്വീകർത്താവിന് കാണുവാൻ സാധിക്കും. എന്നിട്ട് പോർട്ടലിലൂടെ അതു സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതായി അറിയിക്കണം. അപ്രകാരം അറിയിക്കാത്തപക്ഷം വിവരണം സ്വീകരിച്ചതായി കണക്കാക്കും.
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തോടൊപ്പം ഇൻവോയിസ് /ബിൽ ഓഫ് സപ്ലൈ/ഡെലിവറി ചലാൻ കൂടാതെ ഇ–വേ ബില്ലും കൈവശം ഉണ്ടായിരിക്കണം. (ചില വിഭാഗം ട്രാൻസ്പോർട്ടർമാർ വാഹനത്തിൽ യുണീക്ക് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് ഘടിപ്പിക്കണം എന്നു നിഷ്കർഷിക്കാൻ കമ്മിഷണർക്ക് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ കഴിയും).
പോർട്ടലിലൂടെ ഇൻവോയിസ് തയാറാക്കാനും സംവിധാനമുണ്ട്. അപ്രകാരം ചെയ്യുമ്പോൾ ഇ–വേ ബില്ലിന്റെ പാർട്ട് എ പോർട്ടലിൽത്തന്നെ പൂരിപ്പിക്കപ്പെടും

No comments:

Post a Comment