Wednesday 20 June 2018

നോബല്‍സമ്മാനം ഏര്‍പ്പെടുത്തിയത് സ്വീഡന്‍കാരനായ ആല്‍ഫ്രഡ് ബണ്‍ഹാഡ് നോബല്‍


നോബല്‍സമ്മാനം ഏര്‍പ്പെടുത്തിയത് സ്വീഡന്‍കാരനായ ആല്‍ഫ്രഡ് ബണ്‍ഹാഡ് നോബല്‍

ആഗോളതലത്തില്‍ പ്രസിദ്ധികൊണ്ടും പ്രാധാന്യം കൊണ്ടും ഏറ്റവും വലിയ സമ്മാനം ഏതെന്നു ചോദിച്ചാല്‍ നോബല്‍ സമ്മാനമാണെന്ന് ഏവരും തര്‍ക്കമില്ലാതെ പറയും. ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് സ്വീഡന്‍കാരനായ ആല്‍ഫ്രഡ് ബണ്‍ഹാഡ് നോബല്‍ എന്ന രസതന്ത്രജ്ഞനാണ്. എല്ലാ വര്‍ഷവും ഇദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍-10 നാണ് ജേതാക്കള്‍ക്ക് ഇതു വിതരണം ചെയ്യുന്നത്. 1901 മുതല്‍ നല്‍കാന്‍ തുടങ്ങിയ ഈ അവാര്‍ഡ് ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്കോ, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ ആണ് നല്‍കി വരാറുള്ളത്. ഈ സമ്മാനദാനം തുടങ്ങിയ കാലത്ത് ഊര്‍ജ്ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം അഥവാ ശരീര ധര്‍മ്മശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ അഞ്ചു രംഗങ്ങളിലെ മികവിനാണ് നല്‍കിയിരുന്നത്. എന്നാല്‍ 1969 മുതല്‍ സാമ്പത്തിക ശാസ്ത്രത്തിനും കൂടിച്ചേര്‍ത്ത് ആറു മേഖലകളാക്കി. പത്തുലക്ഷത്തില്‍പരം അമേരിക്കന്‍ ഡോളര്‍, സ്വര്‍ണ്ണമെഡല്‍, പ്രശസ്തിപത്രം എന്നിവ ചേര്‍ന്നതാണ് ഈ വിശിഷ്ട പുരസ്‌കാരം. സ്റ്റോക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ്-ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ ജേതാക്കളെ കണ്ടെത്തുന്നു. സ്റ്റോക്‌ഹോമിലെത്തന്നെ കരോലിന്‍സ്‌കയിലെ നോബല്‍ അക്കാദമി വൈദ്യശാസ്ത്രത്തിലെയും, സ്വീഡിഷ് അക്കാദമി സാഹിത്യത്തിലെയും വിജയികളെ തെരഞ്ഞെടുക്കുന്നു. നോര്‍വീജിയന്‍ പാര്‍ലമെന്റായ സ്റ്റോര്‍ട്ടിംഗ് തെരഞ്ഞെടുക്കുന്ന നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിക്കാണ് സമാധാനത്തിനുള്ള അര്‍ഹരെ കണ്ടെത്താനുള്ള ചുമതല. 1969-ല്‍ മാത്രമാരംഭിച്ച സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാനം സ്വീഡനിലെ റിക്‌സ് ബാങ്കാണ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് പങ്കുവെയ്ക്കപ്പെടാറുണ്ടെങ്കിലും അവരുടെ പരമാവധി എണ്ണം നോബലിന്റെ വില്‍പത്രപ്രകാരം മൂന്നാണ്. സമ്മാനത്തുകയും തുല്യമായി പങ്കുവെയ്ക്കുന്നു.
ഇത്രയും മഹത്തരമായ പുരസ്‌കാരം ആരംഭിച്ച ആല്‍ഫ്രഡ് നോബലിനെ അടുത്തറിയാന്‍ ശ്രമിക്കാം. 1833-ലെ ഒക്ടോബർ 21ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്. റോബർട്ട്,ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത ജ്യേഷ്ഠന്മാർ. ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.
ആല്ഫ്രഡ്‌ ജനിച്ച വർഷം ഇമ്മാനുവേലിന്റെ ബിസിനസ്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. താമസിയാതെ തൊഴിൽ നിർത്തിവെക്കാനും അദ്ദേഹം തീരുമാനിച്ചു...സ്വീഡനിലെ സാമ്പത്തികനില മോശമായതിനാൽ അവിടം വിട്ടുപൊകുവാനായി അദ്ദേഹം നിരന്തരം ചിന്തിച്ചു. അങ്ങനെ കുടുംബം ബാങ്ക്‌ ജപ്തിയുടെ വക്കിൽ എത്തിയപ്പോൾ അദ്ദേഹം തൊഴിൽ തേടി റഷ്യയിലേക്ക്‌ പോയി. ഇതേ സമയം ആൽഫ്രഡിന്റെ അമ്മ ആന്ദ്ര്യാറ്റ സ്റ്റോക്ക്‌ഹൊമിൽ ഒരു പുതിയ പലചരക്കുകട തുടങ്ങി. ആന്ദ്ര്യാറ്റയുടെ കുടുംബം സമ്പന്നരായതിനാൽ പണം കണ്ടെത്താൻ വലിയ വിഷമം നേരിട്ടില്ല. ആന്ദ്ര്യാറ്റയുടെ കച്ചവടം നല്ല ലാഭത്തിൽ ആയിത്തുടങ്ങി..
തൊഴിൽ തേടിപ്പോയ ഇമ്മാനുവേൽ റഷ്യയിൽ എത്തുകയും അവിടെ റഷ്യൻ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു വർക്ക്ഷോപ്പ്‌ സ്ഥാപിക്കുകയും ചെയ്തു. ഇമ്മാനുവേലിന്റെ നല്ലകാലത്തിന്റെ തുടക്കം ആയിരുന്നു അത്‌. അങ്ങനെ ഇമ്മാനുവേലിന്റെ കുടുംബം സെന്റ്‌പീറ്റേഴ്സ്‌ ബർഗിലേക്ക്‌ താമസം മാറി. റഷ്യയിലേക്കുള്ള മാറ്റം ആല്ഫ്രഡിന്റെ ജീവിതം മാറ്റിമറിച്ചു. ഇമ്മാനുവേൽ മക്കൾക്ക്‌ റഷ്യയിൽ ലഭ്യമാകാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ നൽകി. ഇതിന്റെ ഫലം എന്നോണം ആൽഫ്രഡ് 17 മത്തെ വയസ്സിൽ സ്വീഡിഷ്‌, ഇംഗ്ലീഷ്‌, ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം നേടി.
ആൽഫ്രഡിനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ, ആൽഫ്രഡി പാരീസിലേക്ക്‌ അയച്ചു. ആൽഫ്രഡിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു അത്‌. പാരീസിൽ പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ. പെലൊസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി ആൽഫ്രഡിന് കെമിക്കൽ എഞ്ജീനീയറിങ്ങിന്റെ പുതിയ മാനങ്ങൾ നേടികൊടുത്തു. പെലോസിന്റെ ലാബിൽ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു. ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു. എന്നാൽ ആൽഫ്രഡ് ഈ ദ്രാവകത്തിൽ വളരെ അധികം താൽപര്യം കണ്ടെത്തി. കെട്ടിടനിർമ്മാണമേഖലയിൽ നൈട്രോഗ്ലിസറിൻ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെകുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണങ്ങളൊക്കെയും.
പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം ആൽഫ്രഡ് റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അഛനുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു. പക്ഷേ ഇമ്മാനുവേലിന്റെ നല്ല ദിനങ്ങൾക്ക്‌ വീണ്ടും മങ്ങലേറ്റുതുടങ്ങി. ക്രിമിയൻ യുദ്ധത്തിന്റെ അവസാനം ഇമ്മാനുവേലിനു റഷ്യയിൽ നിൽക്കാൻ കഴിയാത്തത്ര നഷ്ടങ്ങൾ നേരിട്ടുതുടങ്ങി. അതുകൊണ്ടുതന്നെ ആൽഫ്രഡിന്റെ മൂത്ത ജ്യേഷ്ഠന്മാരെ റഷ്യയിൽ തന്നെ കച്ചവടം ചെയ്യാൻ പ്രേരിപ്പിച്ച്‌ ഇമ്മാനുവേലും കുടുംബവും വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു പോന്നു.
1863-ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആൽഫ്രഡ്നൈട്രോഗ്ലിസ്രിനുമായുള്ള പരീക്ഷണങ്ങൾ തുടർന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആൽഫ്രഡിന്റെ ഇളയ അനുജൻ എമിൽ ആയിരുന്നു. അതിന്റെ പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട്‌ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ പുറത്തുമാത്രമാക്കി വിലക്കേർപ്പെടുത്തി.
ഇളയ അനുജന്റെ ദാരുണമരണവും സർക്കാർ വിലക്കുകളും ആൽഫ്രഡിനെ മാനസികമായി തളർത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നത്‌. അങ്ങനെ ഡൈനാമിറ്റ്‌ എന്ന പേരിൽ പുതിയ കണ്ടുപിടുത്തത്തിന്‌ അദ്ദേഹം പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ ആൽഫ്രഡിന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌ രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു. സമാധാനാവശ്യങ്ങള്‍ നിറവേറ്റാവുന്ന ഘടകമെന്ന നിലമാറി ആണവായുധങ്ങള്‍ എന്ന ഉഗ്രസ്‌ഫോടകമായി ഡയനോമേറ്റ് ഉപയോഗിക്കപ്പെട്ടു. മനുഷ്യസ്‌നേഹത്തിലും, ആദര്‍ശത്തിലും തല്‍പരനായിരുന്ന ഈ അവിവാഹിതന്‍ ഇതിലേറെ ദു:ഖിതനായി. സ്വപ്നത്തില്‍ പോലും കരുതാത്ത അപകടങ്ങളും, സംഭവങ്ങളും അരങ്ങേറി. റഷ്യയിലെ എണ്ണക്കിണറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പിന്നീട് പ്രയത്‌നിച്ച നോബലിന്റെ മറ്റൊരു കണ്ടെത്തലാണ് പൊട്ടിത്തെറിക്കാവുന്ന ജെലാറ്റിനുകള്‍ ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി. ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.
. തന്റെ കണ്ടെത്തലുകള്‍ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമായതില്‍ മനംനൊന്ത ആല്‍ഫ്രഡ് നോബല്‍ സമ്പാദ്യമായ 9,2,00,000 (9 മില്യന്‍) ഡോളര്‍ ഫണ്ടാക്കി, അതിന്റെ പലിശയിനം വഴി തുക നല്‍കുന്ന ഈ അവാര്‍ഡ് ഏര്‍പ്പെടുത്തി. അങ്ങനെയാണ് നോബല്‍ സമ്മാനം പിറവിയെടുത്തത്. 1896 ഡിസംബര്‍ 10-ന് ഇറ്റലിയിലെ സാന്റെമോയില്‍ വെച്ച് നോബലിന്റെ ജീവിതം അവസാനിച്ചു.
ഇത്രയും വലിയ തുകയുടെ വിനിമയം വഴി വികസനം നേടിയ സ്വീഡനിലെ റിക്‌സ് ബാങ്കാണ് സാമ്പത്തികാവശ്യത്തിനുള്ള അവാര്‍ഡിന്റെ സൂത്രധാരന്‍. സമ്മാനത്തുക ഓരോ വര്‍ഷവും വ്യത്യാസപ്പെടും. അതിനു കാരണം പലിശയിനത്തില്‍ വരുന്ന വ്യതിയാനവും, കറന്‍സി നിരക്കിലെ ഏറ്റക്കുറച്ചിലുകളുമാണ്. ഇന്നത്തെ നിലയില്‍ 51/2 കോടിയിലധികം രൂപ ഓരോ മേഖലയ്ക്കും ലഭിക്കും. ആല്‍ഫ്രഡ് നോബലിന്റെ ബഹുമാനാര്‍ത്ഥം സ്വീഡനില്‍ നോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിതമായി. 1958-ല്‍ ഈ ഗവേഷണ സ്ഥാപനത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 102-ാമത്തെ മൂലകത്തിന് നോബലിയം എന്നു പേരിട്ടതും അദ്ദേഹത്തിന്റെ മഹത്വത്തിന് രാഷ്ട്രം നല്‍കിയ ബഹുമതിയത്രെ.
എക്‌സ്-റേ കണ്ടുപിടിച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ വില്യം റോണ്‍ജന്‍ ഊര്‍ജ്ജതന്ത്രത്തിലും, നെതര്‍ലണ്ടുകാരനായ ജക്കോബസ് ഹെന്റിക്കസ് വാന്‍ഡേഫ് രസതന്ത്രത്തിലും, ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ എമില്‍ വോണ്‍ ബേന്‍സിംഗ് വൈദ്യശാസ്ത്രത്തിലും ആദ്യ നോബല്‍സമ്മാനത്തിന് അര്‍ഹരായി. സാഹിത്യത്തിലെ ഈ ഉന്നത ബഹുമതി ഫ്രഞ്ചുകാരനായ റെനേസില്ലിയും, സമാധാനത്തിന് സ്വിറ്റ്‌സര്‍ലണ്ടുകാരനായ ജീന്‍ ഹെന്റി ഡ്യൂണന്റും അര്‍ഹരായി. 1969-ല്‍ നോര്‍വേക്കാരനായ റാഗ്നര്‍ഫ്രിഷ്, ഹോളണ്ടുകാരനായ ജാന്‍ടിന്‍ബര്‍ഗണ്‍ എന്നിവര്‍ക്കാണ് സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യ സമ്മാനം ലഭിച്ചത്. ലോകത്തിലെ അതിവിശേഷമായ ഈ സമ്മാനം ആദ്യമായി ലഭിച്ച വനിത മാഡം ക്യൂറിയാണ്, ലഭിച്ച വര്‍ഷം 1903. ഊര്‍ജ്ജതന്ത്രത്തില്‍ തന്റെ ഭര്‍ത്താവായ പിയറി ക്യൂറിയുമായി പങ്കുവെയ്ക്കുകയായിരുന്നു. നോബല്‍ സമ്മാന ചരിത്രത്തില്‍ രണ്ടുപേര്‍ക്ക് ഒരേ വിഷയത്തില്‍, രണ്ടുതവണ ഇതു ലഭിച്ചിട്ടുണ്ട്. ഊര്‍ജ്ജതന്ത്രത്തില്‍ 1956ലും, 1972ലും ജോണ്‍ ബര്‍ഡീനും, ഫ്രെഡറികര്‍സംഗര്‍ക്ക്, രസതന്ത്രത്തില്‍1958ലും, 1980ലും. രണ്ടു വിഷയങ്ങളിലായി രണ്ടുപ്രാവശ്യം ലീനസ്
പോളിംഗിനും ലഭിച്ചിട്ടുണ്ട്. അമേരിക്കക്കാരനായ ഇദ്ദേഹത്തിന് 1954-ല്‍ രസതന്ത്രത്തിലും, 1962-ല്‍ സമാധാനത്തിലും ലഭ്യമായി.
ഒരേ വര്‍ഷം തന്നെ ഒരേ വിഷയത്തില്‍ ഈ പുരസ്‌കാരം നേടിയ അച്ഛനും മകനും ഉണ്ട്.1915-ല്‍ ഊര്‍ജ്ജതന്ത്രത്തില്‍ സര്‍ വില്യം ഹെന്റിബ്രാഗ്, സര്‍വില്യംബ്രാഗ് എന്നിവരാണ് ഈ ഭാഗ്യവാന്മാര്‍.
1917,1944,1963 എന്നീ വര്‍ഷങ്ങളില്‍ ഇന്റര്‍നാഷനല്‍ കമ്മറ്റി ഓഫ് റെഡ്‌ക്രോസിന് നോബല്‍ സമ്മാനം ലഭ്യമായി. ഏറ്റവും അധികം തവണ ഇതുലഭ്യമായ സ്ഥാപനമെന്ന പദവിയും അവര്‍ക്കു തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ നോബല്‍ സമ്മാനിതര്‍ അമേരിക്കക്കാരാണ്. 1940, 1941, 1942 എന്നീ വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം നല്‍കപ്പെട്ടില്ല, എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്.
അര്‍ഹതയുള്ള പലര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടില്ല എന്നുള്ള പരാതിയുണ്ടെങ്കിലും, അവാര്‍ഡുനിര്‍ണ്ണത്തിലോ, ദാനത്തിലോ ഈ അംഗീകാരവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉണ്ടായിട്ടില്ല. നോബലിസ്റ്റുകള്‍ ലോകത്തിന്റെ സ്വന്തം എന്ന പദവി നേടുന്നു. ഈ അവാര്‍ഡിലൂടെ പ്രശസ്തി, ധനം, അംഗീകാരം എന്നിവയൊക്കെ ലഭിക്കുന്നുണ്ടെങ്കിലും മാനവനന്മ മുന്‍നിര്‍ത്തിയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകുന്നുവെന്നതാണ് അതിപ്രധാനമായ കാര്യം. ഏതുമേഖലയിലെ പരമോന്നത പുരസ്‌കാരവും നോബല്‍ പദവിക്കൊക്കില്ല എന്ന് സാധാരണ പറയാറുണ്ട്. കാരണം സമ്മാനവും സമ്മാനിതരും പ്രാധാന്യം കൊണ്ടും പ്രസക്തികൊണ്ടും ലോകനന്മയുടെ കാവല്‍ക്കാരാണെന്നതാണ്. വ്യക്തിയും, സംഘടനയും ഇവിടെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും അതിനേക്കാള്‍ നേട്ടവും, അതു നേടുന്നവരുടെ രാജ്യവുമാണ് കൂടുതല്‍ അറിയപ്പെടുക. ആ രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ അഭിമാനം തോന്നുന്നു. അനേകം സവിശേഷതകളുള്ള ഈ ബഹുമതിക്ക് ശോഭയും, മഹിമയും കൂടിവരികയാണ്. ലോകശ്രദ്ധയാകര്‍ഷിക്കുന്ന നോബല്‍ നേട്ടങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ജനസഞ്ചയം. ഓരോ മേഖലയിലേയും അവാര്‍ഡുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് കഠിന തപസ്യയും, അര്‍പ്പണവും, ആത്മാര്‍ത്ഥസമീപനവും ഉറച്ച ലക്ഷ്യവുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടെന്നാണ്. അതായത്, വലിയനേട്ടത്തിലേക്ക് നയിക്കുന്ന, അതിലും വലിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനം. ഇതാണ് നോബല്‍സമ്മാനം അടിവരയിടുന്നത്.

16 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. freemake-video-converter-crackcan be just an exact productive and improvement instrument for downloading audio and videos on the net. Additionally, it supports system protocols and also HTTP, such as downloading.
    new crack

    ReplyDelete
  5. It’s perfect time to make some plans for the long run and it is time to
    be happy. I have read this publish and if I may I wish to counsel you some interesting issues or tips.
    Maybe you could write next articles relating to this article.
    I wish to read even more issues approximately it!
    vusescan crack
    ableton live crack
    photo mechanic crack
    youtube by click crack
    mirillis action crack
    Crack Like

    ReplyDelete

  6. And I appreciate your work, I'm a great blogger.
    This article bothered me a lot.
    I will bookmark your site and continue searching for new information
    aiseesoft screen recorder crack
    sibelius crack
    shaperbox crack
    sam broadcaster crack

    ReplyDelete
  7. I like this article. I was searching over search engines and found your blog and it really helps thank you very much…
    apowersoft watermark remover crack is a powerful watermark removal tool that can remove watermarks from both movies and images in a single operation. apowersoft watermark remover crack major video and picture formats, including JPG, PNG, BMP, TIFF, and MP4, are supported, as well as MP4, MOV, MKV, FLV, WebM, and a plethora of others. apowersoft watermark remover crack terms of functionality, it has four primary functions, which are as follows. apowersoft watermark remover crack

    ReplyDelete
  8. Thank you for helping people get the information they need. Great stuff as usual. Keep up the great work!

    Cyberpunk 2077 crack
    clip studio paint ex crack
    PlayerUnknown's Battlegrounds Crack
    Imperator Rome Crack

    ReplyDelete
  9. I am very impressed with your post because this post is very beneficial for me and provide a new knowledge to me. this blog has detailed information, its much more to learn from your blog post.I would like to thank you for the effort you put into writing this page.
    I also hope that you will be able to check the same high-quality content later.Good work with the hard work you have done I appreciate your work thanks for sharing it. It Is very Wounder Full Post.This article is very helpful, I wondered about this amazing article.. This is very informative.
    “you are doing a great job, and give us up to dated information”.
    dvdfab-player-ultra-crack/
    youtube-by-click-premium-crack/
    windows-8-1-activator-crack/
    screenpresso-pro-crack/
    vmware-workstation-pro-crack/

    ReplyDelete
  10. Your website is fantastic. The colors and theme are fantastic.
    Are you the one who created this website? Please respond as soon as possible because I'd like to start working on my project.
    I'm starting my blog and I'm curious as to where you got this from or what theme you're using.
    Thank you very much!
    any video converter crack
    atomic email hunter crack
    screenhunter pro crack
    comodo antivirus crack

    ReplyDelete
  11. I like your all posts. You have done really good work. Thank you for the information you provide. Keep it up
    WRC 10 Crack
    homeguard pro crack
    Crying Suns Crack

    ReplyDelete