Wednesday 20 June 2018

രാജഭരണം നിലനില്‍ക്കുന്ന ലോകത്തെ ഏറ്റവും ചെറിയ ദ്വീപരാഷ്ട്രമാണ് ട്രാവലോറ



രാജഭരണം നിലനില്‍ക്കുന്ന ലോകത്തെ ഏറ്റവും ചെറിയ ദ്വീപരാഷ്ട്രമാണ് ട്രാവലോറ
ഇറ്റലിയിക്കടുത്തുള്ള സാര്‍ദിനിയയുടെ കിഴക്കന്‍ തീരത്താണ് കേവലം അഞ്ചു കിലോ മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപരാഷ്ട്രമാണ് ട്രാവലോറ.ആകെ 11 പൗരന്‍മാര്‍. പിന്നെ നിരവധി മലയാടുകള്‍. രാജഭരണം നിലനില്‍ക്കുന്ന ലോകത്തെ ഏറ്റവും ചെറിയ രാജ്യത്ത് ആകെയുള്ളത് ഇത്രയും പേരാണ്. പിന്നെ, ഒരു രാജാവും. മുന്‍ മല്‍സ്യബന്ധന തൊഴിലാളിയായ ഡോനിനോ ടൂറിസം കൊണ്ട് അനുഗൃഹീതമായ ഇവിടെ തീരെ കുറച്ച് ജനങ്ങളേയുള്ളൂ. ടൂറിസത്തില്‍നിന്നുള്ള വരുമാനത്താല്‍ ഇവരുടെ ജീവിതം സുഭിക്ഷമാണ്.
രാജാവായ ഡോനിനോയ്ക്ക് 83 വയസ്സുണ്ട്. ഇദ്ദേഹത്തിന്റെ പിതാമഹന്‍മാരില്‍ ഒരാളായ ഗിസിപ്പി ബര്‍തലിയാനിയാണ് ഇവിടത്തെ ആദ്യ താമസക്കാരന്‍. 180 വയസ്സുള്ള ഈ രാജ്യം അദ്ദേഹത്തിനു ശേഷം ഡോനിനോ രാജാവിന്റെ ഭരണത്തിലാണ്.
വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ദേശമാണ് ഈ ദ്വീപ്. ഇവിടെ ഡൈവിംഗിന് പറ്റിയ സ്ഥലമാണ്. ഇറ്റലിയില്‍നിന്നുള്ള സഞ്ചാരികളാണ് കൂടുതലും. ഇവിടെ സുലഭമായ മലയാടുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടെ എത്തുന്ന സഞ്ചാരികളെ രാജാവ് തന്നെ നേരിട്ട് അഭിവാദ്യം ചെയ്യും. ഒപ്പം, ദ്വീപിലെ ഒരോയൊരു റസ്‌റ്റോറന്റിലേക്ക് ക്ഷണിക്കുകയും ചെയ്യും. റസ്‌റ്റോറന്റ് രാജാവിന്റെ ഉടമസ്ഥതയിലുള്ളതാണ്

No comments:

Post a Comment