Tuesday 19 June 2018

പഴമക്കാർ എഴുത്ത് കല്ല് നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം


പഴമക്കാർ എഴുത്ത് കല്ല്   നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം


തിരൂർ തുഞ്ചൻ പറമ്പിലുളള മലയാള ഭാഷ മ്യൂസിയത്തിൽ പുരാതന ശില ലിഖിതങ്ങളുടെ ഫോട്ടോ പ്രദർനത്തിൽ നിന്നു നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ പെട്ട കരുളായി പഞ്ചായത്തിന്റെ ഭാഗമായ നെടുങ്കയം ഫോറസ്റ്റിലെ തേക്കിൻ തോട്ടങ്ങളിൽ 62ആം നമ്പറിലുളള തേക്കിൻ തോട്ടത്തിന്റെ അതിർത്തിയിലുളള പുഴയിൽ സ്ഥിതി ചെയ്യുന്ന പാറയിലുളള പുരാതന എഴുത്തിന്റെ ഫോട്ടോയാണിത്. എഴുത്ത് നടന്നത് 6 നൂറ്റാണ്ടിലാണെന്നും. മാവക്കോട് നീർണവായ് എന്നാണ് പുരാതന ലിപികളിൽ എഴുതിയിട്ടുളളത് .
ഇപ്പോൾ നിലവിലില്ലാത്ത 1955 കൃസ്ത്രിൻകുടിയേറ്റക്കാർ സ്ഥാപിച്ച പുല്ലഞ്ചേരി സ്കൂളിലെ മാഷായി പ്രവർത്തിച്ചിരുന്ന കോട്ടക്കൽ സ്വദേശിയായ വാര്യർ മാഷുടെ ‌ ശ്രമഫലമായി കേരളത്തിന്റെ ചരിത്രകാരൻ എം ജി എസ് 1973 ൽ സന്ദർഷിച്ചാണ് ശിലാലിഖിതത്തെ വായിചെടുത്തത് .
പഴമക്കാർ എഴുത്ത് കല്ല് എന്നാണ് ഈ വനപ്രദേശത്തെ പേരിട്ട് വിളിക്കുന്നത്
മലയാള ഭാഷക്ക് സ്രേഷ്ടഭാഷ പദവി ലഭിക്കാൻ കാരണമായത് ഈ ലിപികൾ കൂടി കണക്കിലെടുത്താണ്.
നിലമ്പൂരിൽ കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ ഊർപാവ ഓ... എന്നും ചാത്തൻഎന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം.
വിവങ്ങൾക്ക് കടപ്പാട് 

No comments:

Post a Comment