Wednesday 20 June 2018

കരുമാടിക്കുട്ടൻ” അമ്പലപ്പുഴയിൽ നിന്നും കിഴക്ക്‌




കരുമാടിക്കുട്ടൻ”

ചരിത്രത്തിന്റെ ശേഷിപ്പുകളിൽ ഒന്നായി “കരുമാടിക്കുട്ടൻ” എന്ന മാറാപ്പേരിൽ ഒരു ബുദ്ധ പ്രതിമ നിലകൊള്ളുന്നു. ക്ഷേത്ര നഗരിയായ അമ്പലപ്പുഴയിൽ നിന്നും കിഴക്ക്‌ രണ്ട്‌ കിലോമീറ്റർ ദൂരത്തിൽ കരുമാടി ഗ്രാമം. അവിടെ നിന്നും തെക്കുമാറി പുഞ്ചപാടങ്ങൾ റ്റി എസ്‌ കനാലിന്റെ കിഴക്കുഭാഗം. ഇതാണ്‌ കരുമാടിക്കുട്ടന്റെ വാസസ്ഥലം.
ആയിരത്തിലേറെ വർഷത്തെ പഴക്കമുള്ള കൃഷ്ണശിലയിൽ തീർത്ത ഈ ബുദ്ധ വിഗ്രഹം രാജഭരണത്തിന്റെ അന്ത്യനാളുകൾ വരെ അവഗണനയിലായിരുന്നു. ഒരു കൈ നഷ്ടപ്പെട്ട 91 സെന്റിമീറ്റർ ഉയരമുള്ള പത്മാസനത്തിൽ തപസിരിക്കുന്ന ഈ ബുദ്ധ വിഗ്രഹം വേണാട്‌ രാജാവ്‌ പുറക്കാട്‌ കീഴടക്കുന്നതിന്‌ മുമ്പുവരെ പ്രശസ്തിയിലായിരിക്കണം. കാരണം ലോക പ്രശസ്ത ബുദ്ധമത തീർത്ഥാടന കേന്ദ്രമായിരുന്ന ശ്രീമൂല വാസം ഇവിടെയായിരുന്നു. ലോക മെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ തുറമുഖ നഗരമായ പുറക്കാട്‌ കപ്പലിറങ്ങി ഇവിടെ എത്തിയിരുന്നു എന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നു. അന്ന്‌ ഇവിടം ശരണമന്ത്രങ്ങളാൽ മുഖരിതമായിരുന്നു. ഒരു നല്ല കാലം കരുമാടികുട്ടനും ഉണ്ടായിരുന്നു. ബുദ്ധമതം അന്യം നിന്നതോടെ ഇതും അവഗണനയിലായി. ചെളിക്കുണ്ടിൽ ഉപേക്ഷിക്കപ്പെട്ടു. ഈ രാജ്യത്ത്‌ നിലനിന്നിരുന്ന ബുദ്ധമതത്തിന്റെ അടിവേരുകൾ തേടിയുള്ള അന്വേഷണങ്ങൾ ഒന്നും നടന്നിട്ടില്ല. ഇനിയും ഇതുപോലുള്ള തിരുശേഷിപ്പുകൾ കണ്ടെത്തേണ്ടത്‌ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചരിത്ര ദൗത്യമാണ്‌.

No comments:

Post a Comment