Tuesday 19 June 2018

ഐയോദി ദാസ്(May 20, 1845 – 1914) ആദി നാഗ ദ്രാവിഡ ദളിത്


ഐയോദി ദാസ്(May 20, 1845 – 1914) ആദി നാഗ ദ്രാവിഡ ദളിത്

ഇന്ത്യൻ ആദി നാഗ ദ്രാവിഡ ദളിത് നവേദ്ധാനപ്രസ്ഥാനങ്ങളുടെ തുടക്കകാരൻ
ഐയോദി ദാസ്(May 20, 1845 – 1914). ന്റെ ജന്മദിനമാണിന്ന്
പണ്ഡിറ്റ് ഐയോദ്ധി ദാസ് തമിള്നാടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്ന് ഒരു സാധാരണ ദളിത് കുടുംബത്തിൽജനിച്ചു.
ദ്രാവിഡ പാരമ്പര്യ വൈദ്ധ്യ ശാഖയിലെ സിദ്ധ വൈദ്യം പഠിച്ച് നീലഗിരിയിലെ ആദിമനിവാസി മേഘലയിൽ സേവനം അനുഷ്ഠിച്ചു. ഇവിടെ കാണപ്പെടുന്ന തോഡാ എന്ന വിഭാഗം ആദി ദ്രാവിഡ അദിമവാസികളെ(indigenous) ഒന്നിപിച്ചു ജാതിമത(caste –slavery ) അടിമത്തതിന് എതിരെ പ്രവർത്തനങ്ങൾനടത്തി പോന്നു..
ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,പാലി എന്നീ വെത്യസ്ഥ ഭാഷകൾ അറിയാവുന്ന അദേഹം 1876 ആദി ദ്രാവിഡ "അദ്വതാനന്ദ സഭ "എന്ന തദ്ദേശീയ ജനങ്ങളുടെ ജാതിരഹിത സഭ(Indigenous)സ്ഥാപിച്ചു പ്രവർത്തിച്ചു.
പിന്നീട് ദ്രാവിഡ മഹാജനസഭയായി (Dravida Mahajana Sabha )1891 ൽ സ്ഥാപിച്ചു.
ഇന്ത്യയിലെ ദളിത് ജനതയെ “ജാതി ഇല്ലാത്ത ആദിദ്രാവിഡർ” വർഗ്ഗങ്ങൾ എന്ന് പ്രക്യപിച്ചു
.സംഘകാല ഗ്രന്ഥങ്ങളിൽ പാണ്ഡ്യത്വം ഉണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിൽ ആദ്യമായി1898 ഇന്ത്യൻ ബുദ്ധ സംഘം സ്ഥാപിച്ചു (Indian Buddhist Association).ഇതിന്‍റെ ചുവടുപിടിച്ച് കൊണ്ടാണ് ഭാരതരത്നം ഡോ.ബി.ആര്‍ അംബേദ്‌കര്‍1956-ഒക്ടോബർ മാസം ബുദ്ധമതം സ്വികരികുന്നതിന്നത് .ഈ കാര്യംകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വംശീയ വീക്ഷണം ശരി വെക്കുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തി.
പ്രധാന കാഴ്ചപ്പാടുകൾ
1.ആദി ദ്രാവിഡ വാദം തദ്ദേശീയരുടെ ഭാഷാശാസ്ത്രപരവും വംശീയവുമായ ഐഡന്റിറ്റിയാണ്.
2. ചേര,പാണ്ഡ്യ സംഘ രാജ്യങ്ങൾ സമ്പൂർണ്ണ ഭൗതിക ജനാധിപത്യത്തിലധിഷ്ഠിതമായിരുന്നു.
3 .ജാതിരഹിതമായിരുന്ന സമൂഹം ബുദ്ധ മാർഗ്ഗം സ്വീകരിച്ചിരുന്നു.
മെയ് അഞ്ച് :-മഹാനായ പണ്ഡിറ്റ് അയോദ്ധി ദാസന്റെ പരി നിർവാണ ദിനം:

No comments:

Post a Comment