Tuesday 19 June 2018

സി.വി. രാമൻപിള്ളയുടെ ചരിത്രം.





സി.വി. രാമൻപിള്ളയുടെ ചരിത്രം.
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ.മാർത്താണ്ഡവർമ്മ,രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തി. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19-ന് (1033 ഇടവം 7)തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. അദ്ദേഹത്തിന്റെ തറവാട് നെയ്യാറ്റിൻകരയിലാണ്. അച്ഛൻ പനവിളാകത്ത് നീലകണ്ഠപ്പിള്ള. അമ്മ പാർവതിപ്പിള്ള.
🌷 ബാല്യം ജീവിതം
തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു. 1881-ൽ ബി.എ പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887- ൽ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മ. ഇവർ 1904-ൽ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.
കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു.ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് നിയമപഠനത്തിന് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.
🌷സി.വി. യുടെ ചരിത്രാഖ്യായികകൾ
സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധർമ്മരാജായിൽ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാർത്താണ്ഡവർമ്മയുടെ അനന്തരവനായ കാർത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപൻ ധർമ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാൾ പുറത്ത് മൈസൂരിൽ നിന്നാണ് ഇക്കാലയളവിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. ഒടുവിൽ രാജശക്തി തന്നെ ജയിക്കുന്നു.
🌷കൃതികൾ
🔹ചരിത്രനോവലുകൾ
മാർത്താണ്ഡവർമ്മ (1891)
ധർമ്മരാജാ (1913)
രാമരാജ ബഹദൂർ (1918)
പ്രസ്തുത നോവലുകളെ ചരിത്രാഖ്യായിക (Historical Narrative), കാല്പനിക ചരിത്രാഖ്യായിക (Historical Romance), ആഖ്യായിക (Narrative) എന്നീ വിഭാഗങ്ങളിലും പരാമർശിച്ചു കാണാറുണ്ട്.
🔹സാമൂഹ്യനോവൽ
പ്രേമാമൃതം (1917)
🔹ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
ചന്ദ്രമുഖീവിലാസം (1884), അപ്രകാശിതം‍)
മത്തവിലാസം (അപ്രകാശിതം)
കുറുപ്പില്ലാക്കളരി (1909)
തെന്തനാംകോട്ട് ഹരിശ്ചന്ദ്രൻ (1914)
ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
പണ്ടത്തെ പാച്ചൻ (1918)
കൈമളശ്ശൻറെ കടശ്ശിക്കളി (1915)
ചെറതേൻ കൊളംബസ് (1917)
പാപിചെല്ലണടം പാതാളം (1919)
കുറുപ്പിൻറെ തിരിപ്പ് (1920)
ബട്ട്ലർ പപ്പൻ ‍(1921)
🔹ലേഖനപരമ്പര
വിദേശീയ മേധാവിത്വം (1922)
🔹അപൂർണ്ണ കൃതികൾ
ദിഷ്ടദംഷ്ട്രം (നോവൽ)
പ്രേമാരിഷ്ടം(ആത്മകഥ)
കടപ്പാട്

No comments:

Post a Comment